കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെര്‍സലിനെ തൊട്ട് ബിജെപി നാറി, വിജയിയെ മെരുക്കാന്‍ മോദിയുടെ പുതിയ തന്ത്രം, പ്രതികാര നടപടി

മെര്‍സലിനെ തൊട്ട് ബിജെപി നാറി, വിജയിയെ മെരുക്കാന്‍ മോദിയുടെ പുതിയ തന്ത്രം, പ്രതികാര നടപടി

  • By Gowthamy
Google Oneindia Malayalam News

മലയാളത്തിലെ പ്രമുഖ നടി കൊച്ചിയില്‍ വച്ച് ആക്രമണത്തിനിരയായപ്പോള്‍ മലയാള സിനിമ ലോകത്തിന്റെ തനി സ്വഭാവം നമ്മള്‍ കണ്ടതാണ്. ആക്രമണത്തിനിരയായ നടിയെ കുറ്റപ്പെടുത്തിയും അപമാനിച്ചും സഹപ്രവര്‍ത്തകരില്‍ പലരും നടിയെ ഒറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനു വിപരീതമായ സംഭവ വികാസങ്ങളാണ് തമിഴകത്ത് ഉണ്ടായിരിക്കുന്നത്. നടന്‍ വിജയിയുടെ പുതിയ ചിത്രമായ മെര്‍സല്‍ പുറത്തു വന്നതിനു പിന്നാലെ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ മലയാളത്തിലേതു പോലെ വിജയിയെ ഒറ്റപ്പെടുത്തുമെന്ന് കരുതിയവര്‍ക്ക് തെറ്റി. വിജയ്ക്ക് പിന്തുണയുമായി തമിഴകം ഒന്നിച്ചു നിന്നു.
കൊച്ചിയില്‍ ജനങ്ങള്‍ ഭീതിയില്‍; ദുരൂഹ ചിഹ്നങ്ങള്‍!! രാത്രിയില്‍ അക്രമിസംഘങ്ങളും, 15 കവിഞ്ഞു
മെര്‍സല്‍ ചിത്രത്തില്‍ ബിജെപിയെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഉണ്ടായിരുന്നു. നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും വിമര്‍ശിക്കുന്ന സംഭാഷണങ്ങളാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. ഇതിനെതിരെ സിനിമ മേഖലയിലുള്ളവര്‍ തന്നെ രംഗത്തെത്തിയതോടെ ബിജെപി വന്‍ നാണക്കേടിലുമായി. എന്നാല്‍ വിജയിയെ തിരഞ്ഞു പിടിച്ച് ആക്രമിക്കാനാണ് ബിജെപിയുടെ പുതിയ തന്ത്രം. വിജയ്‌ക്കെതിരെ ഇന്‍കം ടാക്‌സ് കേസുകള്‍ കുത്തിപ്പൊക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

മെര്‍സല്‍ കത്തുമ്പോള്‍

മെര്‍സല്‍ കത്തുമ്പോള്‍

ദീപാവലി റിലീസ് ആയ മെര്‍സര്‍ ഇറങ്ങിയതോടെ തമിഴകത്ത് രാഷ്ട്രീയ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. മെര്‍സലിലെ ചില രംഗങ്ങള്‍ മോദിയെയും ബിജെപിയെയും അവഹേളിക്കുന്നതാണെന്നാണ് ആരോപണം. ഇതിനിടെ ഉണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെ വിജയ്‌ക്കെതിരെ നടപടി എടുത്ത് വിജയിയെ നേരിടാന്‍ ബിജെപി ഒരുങ്ങുന്നതായാണ് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസ്

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസ്

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ആദായ നികുതി കേസിന്റെ അടിസ്ഥാനത്തില്‍ വിജയ്‌ക്കെതിരെ കുരുക്ക് മുറുക്കാനാണ് ബിജെപി തന്ത്രം. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ മൂന്ന് കോടി രൂപ കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ നടപടി എടുക്കാന്‍ ആദായ നികുതി വകുപ്പ് ശ്രമിക്കുന്നുവെന്നാണ് വിവരം. പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കാനായി വിജയ് നല്‍കിയിരുന്ന ആപ്ലിക്കേഷന്‍ ഒഴിവാക്കാന്‍ ആദായ വകുപ്പ് ആലോചിക്കുന്നതായാണ് സൂചന.

 തീരുമാനം എടുത്തിട്ടില്ല

തീരുമാനം എടുത്തിട്ടില്ല

വിജയ് നല്‍കിയ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് തീരുമാനങ്ങളൊന്നും ആദായ നികുതി വകുപ്പ്് എടുത്തിരുന്നില്ല. ഒരു തീരുമാനം എടുക്കാതെ പെന്‍ഡിങില്‍ വച്ചിരിക്കുകയാണ് ആദായ നികുതി വകുപ്പ്. വിജയ് നല്‍കിയ അപേക്ഷ സ്വീകരിക്കണോ എന്ന കാര്യത്തില്‍ ആദായ നികുതി വകുപ്പിലെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്നാണ് സൂചനകള്‍. ഈ വര്‍ഷം ചേര്‍ന്ന യോഗത്തിലാണ് അഭിപ്രായ വ്യത്യാസം ഉണ്ടായത്.

വിവാദങ്ങള്‍ ബാധിക്കില്ല

വിവാദങ്ങള്‍ ബാധിക്കില്ല

വിജയ് നല്‍കിയ അപേക്ഷയില്‍ തീരുമാനം എടുക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നും നിലവിലെ വിവാദങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും ഇത് ഫലത്തെ ബാധിക്കില്ലെന്നുമാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

 പ്രോസിക്യൂഷന്‍ നടപടി

പ്രോസിക്യൂഷന്‍ നടപടി

ആദായ നികുതി വകുപ്പിന്റെ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വന്നാല്‍ കോംപൗണ്ടിങ് ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ കഴിയും. കുറ്റം അംഗീകരിക്കുന്നതാണിത്. അപേക്ഷ അംഗീകരിച്ചാല്‍ നികുതിയും പിഴയും അടയ്ക്കാം. വിജയ് നല്‍കിയ അപേക്ഷ അംഗാകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

 നിയമ നടപടി

നിയമ നടപടി

അപേക്ഷ നിരസിച്ചാല്‍ വിജയ്ക്ക് നിയമ നടപടികള്‍ നേരിടേണ്ടി വരും. താരത്തിന്റെ വക്താവ് ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല. വിജയ്‌ക്കെതിരായ കുറ്റം സാങ്കേതികമെങ്കില്‍ അപേക്ഷയ്ക്ക് ആദായ നികുതി വകുപ്പിന്റെ അംഗീകാരം ലഭിക്കാന്‍ പ്രയാസമില്ല. എന്നാല്‍ വരുമാനം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതെങ്കില്‍ നടപടി കഠിനമായിരിക്കുമെന്നാണ് ആദായ നികുതി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

English summary
tax shadow over mersal star vijay after bjp controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X