കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കി: ടാക്‌സികള്‍ക്ക് സര്‍ക്കാരിന്റെ വക എട്ടിന്റ പണി

  • By Siniya
Google Oneindia Malayalam News

ദില്ലി: യാത്രക്കാരില്‍ നിന്നും അമിതമായി നിരക്ക് ഈടാക്കിയെന്ന ആരോപണത്തില്‍ യൂബര്‍, ഓല ടാക്‌സികള്‍ക്കെതിരെ ശക്തമായ നടപടി. അമിത നിരക്ക് ഈടാക്കിയ 18 ടാക്‌സികല്‍ക്കെതിരെയാണ് ദില്ലി സര്‍ക്കാരിന്റെ നടപടി. അമിതമായി നിരക്ക് ഈടാക്കുന്ന ടാക്‌സികക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

തിങ്കളാഴ്ച 18 ടാക്‌സികളാണ് ഇതുമായി ബന്ധപ്പെട്ട് ജപ്തി ചെയ്തത്. അമിത നിരക്ക് ഈടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ 01142400400 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ മന്ത്രി ഗോപാല്‍ റായ് അറിയിച്ചു. പരാതികളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിരക്ക് കൂടുതല്‍

നിരക്ക് കൂടുതല്‍

ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്ന യൂബര്‍ ഓല ടാക്‌സികള്‍ യാത്രക്കാരില്‍ നിന്നും അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദില്ലി സര്‍ക്കാര്‍ രംഗത്ത്.

പരിശോധന

പരിശോധന

അമിതമായി നിരക്ക് ഈടാക്കിയ 18 ടാക്‌സികളെ ഇന്നലെ മാത്രം ജപ്തി ചെയ്തിരുന്നു. അമിതമായി നിരക്ക് ഈടാക്കുന്ന ടാക്‌സികള്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

നിരക്ക് കുറച്ചത്

നിരക്ക് കുറച്ചത്

അരവിന്ദ് കെജ്രിവാളിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ടാക്‌സികള്‍ നിരക്ക് കുത്തനെ കുറച്ചിരുന്നു.

നിരക്ക് കുറക്കാത്തത്

നിരക്ക് കുറക്കാത്തത്

മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ടാക്‌സികള്‍ നിരക്ക് കുത്തനെ കുറച്ചിരുന്നു. എന്നാല്‍ ഇതിന് തയാറാവാത്ത 18 ടാക്‌സികള്‍ക്കെതിരെയാണ് നടപടി.

പരാതി

പരാതി

ആപ് അടിസ്ഥാന ടാക്‌സി സേവനങ്ങളായ യൂബറും ഓലയും തിരക്കേറിയ സമയങ്ങളില്‍ അമിതമായ നിരക്ക് ഈടാക്കുന്നുണ്ടെന്ന് സര്‍ക്കാരിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെജ്രിവാള്‍ നടപടിയുമായി മുന്നോട്ടു വന്നത്.

വര്‍ധനവ് വരുത്തിയത്

വര്‍ധനവ് വരുത്തിയത്

ഒറ്റ ഇരട്ട നമ്പര്‍ പദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങിയ ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനമായ തിങ്കളാഴ്ചയാണ് യൂബരും ഓലയും ക്രമാതീതമായി വര്‍ദ്ധനവ് വരുത്തിയത്.

English summary
taxi suspend 'surge pricing' as govt sends notice on high fares
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X