Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിയമങ്ങള്‍ പുരുഷന്മാരെ സംരക്ഷിക്കണം'; ഭാര്യാ പീഡനം ആരോപിച്ച് വീഡിയോ പകര്‍ത്തി ടെക്കി യുവാവ് ജീവനൊടുക്കി

ആഗ്ര: ഉത്തര്‍പ്രദേശില്‍ ഭാര്യയുടെ പീഡനം ആരോപിച്ച് ടിസിഎസ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ആഗ്രയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ഭാര്യക്കെതിരേയുള്ള ആരോപണങ്ങള്‍ വീഡിയോയ്ക്കു മുന്നില്‍ വെളിപ്പെടുത്തിയ ശേഷമാണ് ടെക്കി യുവാവ് ജീവനൊടുക്കിയത്. ഒരു വര്‍ഷം മുന്‍പ് മാത്രമാണ് ഇരുവരും വിവാഹിതരായത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ജോലി ചെയ്യുന്ന മാനവ് ശര്‍മ്മയാണ് മരിച്ചത്. ഭാര്യയുടെ പീഡനത്തില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കുന്നതെന്ന് യുവാവ് വീഡിയോയില്‍ പറഞ്ഞു. ആത്മഹത്യ ചെയ്യാനായി കഴുത്തില്‍ കുരുക്കിട്ട ശേഷമാണ് മാനവ് ഏഴ് മിനിറ്റ് നീണ്ട വീഡിയോ ചിത്രീകരിച്ചത്. കരഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോയില്‍ സംസാരിക്കുന്നത്. ഭാര്യ മറ്റൊരു പുരുഷനുമായി പ്രണയത്തിലാണെന്ന് മാനവ് ആരോപിക്കുന്നു. വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തു.

manv

'ഈ വീഡിയോ അധികാരികള്‍ക്ക് വേണ്ടിയുള്ളതാണ്. നിയമങ്ങള്‍ പുരുഷന്മാരെക്കൂടി സംരക്ഷിക്കണം, അല്ലെങ്കില്‍ കുറ്റപ്പെടുത്താന്‍ ഒരു പുരുഷനും അവശേഷിക്കാത്ത കാലം വരും. എന്റെ ഭാര്യ മറ്റൊരു പുരുഷനുമായി പ്രണയത്തിലാണ്. എനിക്ക് എന്തുചെയ്യാന്‍ കഴിയും? ഇനി അത് പ്രശ്‌നമല്ല' - മാനവ് പറയുന്നു.

'ദയവായി പുരുഷന്മാരെക്കുറിച്ച് ചിന്തിക്കൂ. ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണം. അവര്‍ വളരെ ഏകാന്തത അനുഭവിക്കുന്നു. ഞാന്‍ പോയിക്കഴിഞ്ഞാല്‍ എല്ലാം ശരിയാകും' - ഇങ്ങനെ പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. വീഡിയോ മാനവിന്റെ സഹോദരക്കാണ് ലഭിച്ചത്.

അതേസമയം ആരോപണങ്ങള്‍ മാനവിന്റെ ഭാര്യ നിഷേധിക്കുകയും മാനവ് തന്നെ മര്‍ദിച്ചിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. മാനവ് അമിതമായി മദ്യപിക്കുമായിരുന്നു. മദ്യപിച്ച് തന്നെയും തല്ലുമായിരുന്നു. മുമ്പ് പലതവണ അയാള്‍ സ്വയം ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. ഇക്കാര്യം അദ്ദേഹത്തിന്റെ മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നു. എന്നാല്‍
പ്രശ്നം ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ളതാണെന്ന് പറഞ്ഞ് അവര്‍ അവഗണിക്കുകയായിരുന്നു.' - യുവാവിന്റെ ഭാര്യ ചിത്രീകരിച്ച വീഡിയോയില്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ മാനവ് ശര്‍മ്മയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണവും തുടങ്ങി. സംഭവത്തെ ബംഗളൂരുവില്‍ ടെക്കിയായിരുന്ന അതുല്‍ സുഭാഷിന്റെ ആത്മഹത്യയുമായി താരതമ്യം ചെയ്ത് ഒട്ടേറെ പേരാണ് സമൂഹ മാധ്യമങ്ങളില്‍ കമന്റുകളിടുന്നത്. 24 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനം സഹിക്ക വയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+