കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാള്‍ഗ്രീന്‍സുമായി 1.5 ബില്യണ്‍ ഡോളറിന്റെ കരാര്‍ സ്വന്തമാക്കി ടിസിഎസ്

  • By Desk
Google Oneindia Malayalam News

മുംബൈ: യുഎസ് ഫാര്‍മ റീട്ടെയിലറായ വാള്‍ഗ്രീന്‍സ് ബൂട്ട്‌സ് അലയന്‍സില്‍ നിന്നും പത്ത് വര്‍ഷത്തെ കരാര്‍ സ്വന്തമാക്കി ടിസിഎസ്. സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ പരിവര്‍ത്തനം ചെയ്യാനുള്ള 1.5 ബില്യണ്‍ ഡോളറിന്റെ കരാറാണ് ടിസിഎസ് നേടിയിരിക്കുന്നത്. ഒരു റീട്ടെയില്‍ ഉപഭോക്താവില്‍ നിന്നും കമ്പനി നേടുന്ന ഏറ്റവും വലിയ കരാറാണ് ഇത്. കരാര്‍ പ്രകാരം അടിസ്ഥാനസൗകര്യങ്ങള്‍, സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കുള്ള എല്ലാ തരത്തിലുള്ള പിന്തുണയും ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടിസിഎസ് നല്‍കും.

മുമ്പ് ഒരാള്‍ ദില്ലിയില്‍ ചുമച്ചിരുന്നു... ഇന്ന് ജനങ്ങളാണ് ചുമയ്ക്കുന്നത്, കെജ്‌രിവാളിന് പരിഹാസം!!മുമ്പ് ഒരാള്‍ ദില്ലിയില്‍ ചുമച്ചിരുന്നു... ഇന്ന് ജനങ്ങളാണ് ചുമയ്ക്കുന്നത്, കെജ്‌രിവാളിന് പരിഹാസം!!

മാത്രമല്ല, 136.9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വാള്‍ഗ്രീനിലെ തൊഴിലാളികളെ ഏറ്റെടുക്കുകയും വെണ്ടര്‍മാരെ ഏകീകരിക്കുകയും ചെയ്ത് സ്ഥാപനത്തിലെ മുഴുവന്‍ ഐടി പ്രവര്‍ത്തനങ്ങളും നടത്തുമെന്നും കരാറില്‍ പറയുന്നു. ലോകത്തിലെ പ്രമുഖ റീട്ടെയ്‌ലറുകളില്‍ ഒന്നായ വാള്‍ഗ്രീനില്‍ നിലവിലുള്ള ആപ്ലിക്കേഷനുകള്‍ നവീകരിക്കുന്നതിനൊപ്പം ക്ലൗഡ് സാങ്കേതിക വിദ്യ പ്രാപ്തമാക്കാനും പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരാര്‍ കാലയളവില്‍ മുഴുവന്‍ ചില്ലറ വ്യാപാരികള്‍ക്കായി ചെലവ് ചുരുക്കാനും കമ്പനി തീരുമാനിച്ചു.

tcs

വാള്‍ഗ്രീനും ടിസിഎസും തമ്മിലുള്ള ബന്ധത്തിലെ സുപ്രധാന ഏടാണ് ഇപ്പോഴത്തെ കരാറെന്ന് ടിസിഎസ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ രാജശ്രീ രാമകൃഷ്ണന്‍ പറഞ്ഞു. വാള്‍ഗ്രീനിന്റെ വളര്‍ച്ചയുടെയും പരിവര്‍ത്തനത്തിന്റെയും പങ്കാളിയാകാന്‍ ടിസിഎസിനെയും ഒപ്പം കൊണ്ടുപോകുകയാണ്. ഇതിന്റെ ഭാഗമായി ടിസിഎസ് മുഴുവനായും ഐടി ഓപ്പറേറ്റിംഗ് മാതൃക മാറ്റുകയാണ്. അതേസമയം വാള്‍ഗ്രീനില്‍ നിന്നും ഏറ്റെടുക്കുന്ന തൊഴിലാളികളുടെ എണ്ണത്തിലും വെണ്ടര്‍മാരുടെ കാര്യത്തിലും അന്തിമ തീരുമാനമായില്ലെന്നും ഈ മാസം ആദ്യം വരെ കമ്പനിയെ മുന്നോട്ട് നയിച്ച രാജശ്രീ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 2 പാദങ്ങളിലായി ടിസിഎസ് നേരിയ പുരോഗതി കാഴ്ചവെക്കുന്നുണ്ട്. സാങ്കേതിക വിദ്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയതാണ് ഇതിന് കാരണം. റീട്ടെയ്ല്‍ മേഖലയില്‍ നിന്നാണ് ടിസിഎസിന് വരുമാനത്തിന്റെ 15 ശതമാനവും ലഭിക്കുന്നത്. 18 ബില്യണ്‍ ഡോളറിന്റെ കരാറാണ് സെപ്തംബര്‍ വരെയുള്ള 9 മാസത്തിനിടെ കമ്പനി നേടിയത്.

English summary
TCS got 1.5 billion dollar from Walgreens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X