കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ ഇനി ടിഡിപി-ബിജെപി സഖ്യം

  • By Meera Balan
Google Oneindia Malayalam News

ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) വീണ്ടും എന്‍ഡിഎയില്‍ തിരിച്ചെത്തി. ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും തിരഞ്ഞെടുപ്പില്‍ ടിഡിപിയും ബിജെപിയും ഒരുമിച്ച് മത്സരിയ്ക്കും.ഇവര്‍ തമ്മില്‍ ധാരണയിലെത്തിയതിം തിരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ചതും ഞായറാഴ്ചയാണ് ടിപിഡിപി നേതാവ് ചന്ദ്രബാബു നായിഡു മാധ്യമങ്ങളോട് പറഞ്ഞത്.

അകാലി ദള്‍ എംപി നരേഷ് ഗുജ്‌റാളിന്റെ മധ്യസ്ഥതയിലാണ് ടിഡിപിയും ബിജെപിയും ചര്‍ച്ചകള്‍ നടത്തിയത്. ലോകസഭ തിരഞ്ഞെടുപ്പില്‍ എഡിഎയ്ക്ക് 300 സീറ്റ് ലഭിയ്ക്കുമെന്ന് ചന്ദ്രബാബു നായഡു പറഞ്ഞു.

Chandra Babu Naidu, Rajnath Singh

എല്ലാമതത്തില്‍പ്പെട്ടവര്‍ക്കും എല്ലാ സംസ്ഥാനങ്ങളിലുള്ളവര്‍ക്കും നരേന്ദ്രമോദിയെ ഇഷ്ടമാണെന്നും വികസനത്തിനൊപ്പം നില്‍ക്കുന്ന വ്യക്തിയാണ് നരേന്ദ്രമോദിയെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.എന്‍ഡിഎയുടെ കൂട്ടു കക്ഷിയായിരുന്ന ടിഡിപി ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയുമായി അകന്നത്.

ആന്ധ്രയിലേയും തെലങ്കാനയിലേയും സീറ്റുകളെ സംബന്ധിച്ചും പാര്‍ട്ടികള്‍ക്കിടയില്‍ ധാരണയായി. സീമാന്ധ്രയിലെ അഞ്ച് ലോക്‌സഭ മണ്ഡലങ്ങളിലും 15 നിയമസഭാ മണ്ഡലങ്ങളിലും ബിജെപി മന്തസരിയ്ക്കും. തെലങ്കാനയില്‍ എട്ട് ലോക്‌സഭ മണ്ഡലങ്ങളിലും 47 നിയമസഭ മണ്ഡലങ്ങളിലുമാണ് ബിജെപി മത്സരിയ്ക്കുന്നത്.

ഏപ്രില്‍ മുപ്പതിനാണ് തെലങ്കാനയില്‍ 119 അംഗ നിയമ സഭയിലും 17 അംഗ ലോക്‌സഭയിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് ഏഴിനാണ് സീമാന്ധ്രയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

English summary
TDP back in NDA, joins hands with BJP for LS, assembly polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X