Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവസങ്ങൾക്കകം ടിഡിപിയും ബിജെപിയും വേർപിരിയും? ഭൂരിപക്ഷം എംഎൽഎമാർക്കും എൻഡിഎയിൽ തുടരുന്നതിൽ എതിർപ്പ്

അമരാവതി: ദിവസങ്ങൾക്കകം ടിഡിപി ബിജെപിയിൽ നിന്ന് പുറത്ത് പോകുമെന്ന് റിപ്പോർട്ടുകൾ. അമരാവതിയിൽ നടന്ന പാർട്ടി മീറ്റിങിൽ കൂടുതൽ എംഎൽഎമാരും എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്ത് പോകണമെന്ന് വോട്ട് രേഖപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രണ്ട് ദിവസത്തിനകം എന്തെങ്കിലും നടക്കുമെന്ന വിവരമാണ് ചന്ദ്രബാബു നായിഡുവിന്റ ക്യാംപിൽ നിന്നും പുറത്ത് വരുന്ന വിവരം.

തെലുഗുദേശം പാര്‍ട്ടി ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കുമെന്നാണ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങളെ അപമാനിക്കുകയാണെന്നും 2014 ലെ ആന്ധ്രപ്രദേശ് റീ ഓര്‍ഗനൈസേഷന്‍ ആക്ട് അനുസരിച്ചുള്ള വാഗ്ധാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും ചന്ദ്രബാബു നായിഡു നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടി ദിവസം മുമ്പ് സംസ്ഥാന ധനകാര്യമന്ത്രി യാനമല രാമകൃഷ്ണഡു കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു.

 Chandrababu Naidu

2019ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന് കോണ്‍ഗ്രിസ് വാഗ്ദാനം നൽകിയിട്ടുമുണ്ട്. ആന്ധ്രയിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപി സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നുള്ള നിര്‍ദേശവും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുമ്പില്‍ രാഹുല്‍ വച്ചിട്ടുണ്ട്.

കേന്ദ്ര ധനകാര്യ ബജറ്റില്‍ വന്‍പ്രതീക്ഷയര്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് നിരാശാജനകമായിരുന്നു ജെയ്റ്റ്ലിയുടെ ബജറ്റ്. ബജറ്റ് പ്രഖ്യാപനങ്ങളില്‍ നിന്ന് ആന്ധ്രയെ അകറ്റിനിര്‍ത്തിയെന്ന പരാതി ടിഡിപി ഉന്നയിച്ചിരുന്നു. ഇതോടെയാണ് എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ടിഡിപി പുറത്തുപോകുമെന്ന സൂചനകള്‍ ഉണ്ടാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+