ഗുണ്ടുരില്‍ 144; ചന്ദ്രബാബു നായിഡു ഉള്‍പ്പടേയുള്ള മുതിര്‍ന്ന ടിഡിപി നേതാക്കളെല്ലാം വീട്ടുതടങ്കലില്‍
ഹൈദരാബാദ്: ചന്ദ്രബാബു നായിഡു ഉള്‍പ്പടേയുള്ള മുതിര്‍ന്ന ടിഡിപി നേതാക്കളെ വീട്ടുതടങ്കിലാക്കി. ഗുണ്ടൂരില്‍ ഇന്ന് റാലിനടത്താനിരിക്കെയാണ് ടിഡിപി നേതാക്കളെ ആന്ധ്രാപോലീസ് വീട്ടുതടങ്കലിലാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നടത്തുന്ന ആക്രമങ്ങള്‍ക്കെതിരേയായിട്ടായിരുന്നു ഗുണ്ടൂരില്‍ ഇന്ന് ടിഡിപി റാലി നടത്താന്‍ തീരുമാനിച്ചത്. റാലിയില്‍ പരമാവധി പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് ഇന്നലെ ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തിരുന്നു.
റാലിക്ക് പോലീസ് അനുമതി നല്‍കിയിരുന്നില്ല. അനുമതി ലഭ്യമായില്ലെങ്കിലും റാലിയുമായി മുന്നോട്ടുപോകുമെന്നായിരുന്നു ടിഡിപി നിലപാട്. ഈ സാഹചര്യത്തിലാണ് ടിഡിപി നേതാക്കളെ പോലീസ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. ഗുണ്ടൂരില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ചന്ദ്രബാബു നായിഡുവിന്‍റെ മകന്‍ നാരാ ലോകേഷിനേയും വീട്ടു തടങ്കലിലാക്കിയിട്ടുണ്ട്.

ഗുണ്ടൂരില്‍ കഴിഞ്ഞ 4 മാസത്തിനിടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമത്തിനിരയായി എട്ടോളം പാര്‍ട്ടിപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നാണ് ടിഡിപി ആരോപിക്കുന്നത്. പ്രദേശത്ത് നിന്ന് അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് ഒഴിഞ്ഞുപോവേണ്ടി വന്നെന്നും ടിഡിപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ ഒഴിഞ്ഞുപോകുന്നവര്‍ക്ക് വേണ്ടി ഗുണ്ടൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് താല്‍ക്കാലിക ക്യാംമ്പും ഒരുക്കിയിരുന്നു.
Telugu Desam Party (TDP) Chief N Chandrababu Naidu and his son, Nara Lokesh have been put under preventive detention at their house. https://t.co/MZZXaJRutp
— ANI (@ANI) September 11, 2019












Click it and Unblock the Notifications