കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രബാബു നായിഡു ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും; കൂടെ 21 പ്രതിപക്ഷ പാർട്ടികളും...

Google Oneindia Malayalam News

ദില്ലി: ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു 21 പ്രതിപക്ഷ പാർട്ടി നേതാക്കൾക്കൊപ്പം ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്ന് റിപ്പോർട്ട്. വൈകുന്നേരം മൂന്ന് മണിക്കായിരിക്കും സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുക.

<strong>തിരഞ്ഞെടുപ്പ് കഴിഞ്ഞു... നമോ ടിവിയും അപ്രത്യക്ഷമായി, സെറ്റ് ടോപ്പ് ബോക്സിൽ കാണാനില്ല!!</strong>തിരഞ്ഞെടുപ്പ് കഴിഞ്ഞു... നമോ ടിവിയും അപ്രത്യക്ഷമായി, സെറ്റ് ടോപ്പ് ബോക്സിൽ കാണാനില്ല!!

കോൺഗ്രസിലെ അഹമ്മദ് പട്ടേൽ, എൻസിപിയിലെ ശരത് പവാർ, ബിഎസ്പിയിലെ സതീഷ് ചന്ദ്ര മിശ്ര, സിപിഎമ്മിലെ സീതാറാം യെച്ചൂരി, സിപിഐയിലെ ഡി രാജ, ടിഎംസിയിലെ ദേരക് ഒബ്രിയൻഎന്നിവരടങ്ങുന്ന സംഘമായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുക എന്നാണ് സൂചനകൾ.

Chandrababu Naidu

50% വിവിപാറ്റ് എണ്ണണമെന്നാവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ സമരത്തിനൊരുങ്ങുന്നു എന്ന് വാർത്ത നേരത്തെ വന്നിരുന്നു. അതിനിടെ കമ്മീഷനുള്ളില്‍ നടക്കുന്ന പോരില്‍ അനുനയ ശ്രമങ്ങള്‍ നടക്കുകയാണ്. ബദൽ സർക്കാർ രൂപീകരണത്തെപ്പറ്റി മാത്രമല്ല, ഇവിഎം കൃത്രിമം ആരോപിച്ച് കോടതിയിലേക്ക് നീങ്ങണോ എന്ന കാര്യത്തിൽ സമവായമുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്.

സർക്കാർ രൂപീകരണത്തിനുള്ള എന്തെങ്കിലും സാധ്യതകൾ ഉണ്ടെങ്കിൽ അന്നുതന്നെ രാഷ്ട്രപതിയെ കാണണം എന്ന വിശാല അഭിപ്രായ ഐക്യത്തിൽ പ്രതിപക്ഷം എത്തിയിട്ടുണ്ടെന്നാണ് വിവരങ്ങൾ. വോട്ടെണ്ണൽ നടക്കുന്ന 23ആം തീയതി രാവിലെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചുകൂട്ടാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. അതുമല്ലെങ്കിൽ 24ന് ദില്ലിയിൽ പ്രതിപക്ഷ യോഗം ചേരുമെന്നാണ് സൂചനകൾ.

English summary
TDP leader Chandrababu Naidu will meet election commission tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X