കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിബല്‍ സ്ഥാനാര്‍ഥിയെ നോമിനേഷന്‍ നല്‍കാനാവാതെ തടഞ്ഞുവെച്ചു; ടിഡിപി നേതാവ്‌ അറസ്റ്റില്‍

Google Oneindia Malayalam News

വിശാഖപട്ടണം: റിബല്‍ സ്ഥാനാര്‍ഥിയെ നോമിനേഷന്‍ നല്‍കാന്‍ അനുവദിക്കാതെ തടഞ്ഞുവെച്ചതിന്‌ ടിഡിപി നേതാവും മുന്‍ മന്ത്രിയുമായ കിഞ്ഞരപ്പു അച്ചന്നായ്‌ഡു അറസ്റ്റില്‍. സ്രീകാകുളം പോലീസാണ്‌ അച്ചന്നായ്‌ഡുവിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. പഞ്ചായത്ത്‌ ഇലക്ഷനില്‍ സ്രീകാകുളം ജില്ലയില്‍ മത്സരിക്കാന്‍ ശ്രമിച്ച റിബല്‍ സ്ഥാനാര്‍ഥിയും വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ അനുഭാവിയുമായ കിഞ്ഞരപ്പു അപ്പണ്ണയെയാണ്‌ നോമിനേഷന്‌ കൊടുക്കാന്‍ വിടാതെ അച്ചന്നായ്‌ഡു തടഞ്ഞുവെച്ചത്‌. സംഭവത്തില്‍ ടിഡിപി നേതാവിന്‌ പുറമേ 12 പ്രവര്‍ത്തകരെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ടിഡിപി നേതാവ്‌ അച്ചന്നായ്‌ഡുവിനെ അറസ്റ്റു ചെയ്യുന്നതിന്‌ മുന്‍പ്‌ തന്നെ അദ്ദേഹം താമസിക്കുന്ന നിമ്മദയില്‍ വലിയ പൊലീസ്‌ സന്നാഹത്തെ വിന്യസിച്ചതിന്‌ ശേഷമായിരുന്നു അറസ്റ്റ്‌. അതേ സമയം വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേതാവും രാജ്യസഭ മെമ്പറുമായ വിജയ്‌ സായ്‌ റെഡ്ഡി നിമ്മദയിലെത്തി അപ്പണ്ണയെയും കുടുബാംഗങ്ങളേയും സന്ദര്‍ശിച്ചു.

ahannaidu

അച്ചന്നായ്‌ഡുവിന്റെ ബന്ധുകൂടിയായ അപ്പണ്ണയോട്‌ തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കരുതെന്ന്‌ അച്ചന്നായ്‌ഡു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടിഡിപി ഭരണകാലത്ത്‌ തന്റെ ഭാര്യയുടെ ജോലി നഷ്ടപ്പെട്ടെന്നും, ടിഡിപിയില്‍ നിന്നും യാതൊരു ഉപകാരവും ലഭിച്ചില്ലെന്നാരോപിച്ച അപ്പണ്ണ നോമിനേഷന്‍ നല്‍കുന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന്‌ അച്ചന്നായ്‌ഡുവിന്റെ നേതൃത്വത്തില്‍ ടിഡിപി പ്രവര്‍ത്തകര്‍ അപ്പണ്ണയുടെ വീട്ടില്‍ അതിക്രമിച്ചു കയറി നോമിനേഷന്‍ നല്‍കാന്‍ അനുവദിക്കാതെ തടഞ്ഞുവെക്കുകയായിരുന്നു.

Recommended Video

cmsvideo
Samyukta Kisan Morcha announces nationwide roadblock on February 6

English summary
TDP leader k atchannaidu arrested for threatening rebel candidate in panchayat election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X