കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നെ വേട്ടയാടുന്നു... ടിഡിപി എംഎല്‍എ രാഷ്ട്രീയം ഉപേക്ഷിച്ചു!!

Google Oneindia Malayalam News

അമരാവതി: ആന്ധ്രപ്രദേശില്‍ രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കി ടിഡിപി എംഎല്‍എ വല്ലഭനേനി വംശി രാജിവെച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പ്രതികാര രാഷ്ട്രീയത്തെ തുടര്‍ന്ന് താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡുവിന് അദ്ദേഹം കത്തയച്ചിരിക്കുകയാണ്. തനിക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ സുരക്ഷയെ കരുതിയാണ് താന്‍ രാജിവെക്കുന്നതെന്ന് വംശി പറഞ്ഞു.

1

നേരത്തെ തന്നെ സംസ്ഥാനത്തിന്റെ പല മേഖലകളില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അക്രമം കാരണം ടിഡിപി നേതാക്കള്‍ ബിജെപിയിലേക്ക് പോയിരുന്നു. നായിഡു തന്നെയാണ് നേതാക്കളോട് പാര്‍ട്ടി വിട്ട് പോകാന്‍ ആവശ്യപ്പെട്ടത്. നേരത്തെ ടിഡിപി നേതാവായിരുന്ന മുന്‍ സ്പീക്കര്‍ ആത്മഹത്യ ചെയ്തതും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഭീഷണി കാരണമാണെന്ന് ആരോപണമുണ്ടായിരുന്നു. അതേസമയം രാഷ്ട്രീയം ഉപേക്ഷിക്കുന്നതല്ല ഇതിനെ നേരിടാനുള്ള നല്ല വഴിയെന്ന് വംശിക്കെഴുതിയ കത്തില്‍ ചന്ദ്രബാബു നായിഡു സൂചിപ്പിച്ചിട്ടുണ്ട്.

ജനപ്രതിനിധിയെന്ന നിലയില്‍ എന്റെ പ്രവര്‍ത്തനം സംതൃപ്തി നല്‍കുന്നതാണ്. ഇപ്പോള്‍ വീണ്ടും ഞാന്‍ തിരഞ്ഞെടുക്കപ്പെട്ട വേളയില്‍, എന്റെ അനുയായികളം അടുപ്പക്കാരും വലിയ ഭയത്തിലാണ്. അവര്‍ വലിയ പ്രതിസന്ധിയെ നേരിടുകയാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പ്രതികാര നടപടികള്‍ അവരെ ഭയപ്പെടുത്തുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ പോലും പെരുമാറുന്നത് അത്തരത്തിലാണ്. താന്‍ എംഎല്‍എയായി തുടരുന്ന കാലത്തോളം എനിക്കൊപ്പമുള്ളവര്‍ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും വല്ലഭനേനി വംശി പറഞ്ഞു.

നിങ്ങള്‍ രാഷ്ട്രീയം ഉപേക്ഷിച്ചത് കൊണ്ട് ഇതൊന്നും അവസാനിക്കാന്‍ പോകുന്നില്ല. ഈ അക്രമികള്‍ക്കെതിരെ പോരാടേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അടുത്ത തലമുറയുടെ താല്‍പര്യങ്ങള്‍ക്കായി, ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി, നമുക്ക് പോരാടേണ്ടതുണ്ട്. വംശിക്ക് എന്റെയും ടിഡിപിയുടെയും എല്ലാ പിന്തുണയും ലഭിക്കുമെന്നും നായിഡു പറഞ്ഞു. എനിക്കൊപ്പം നിന്നതിന് ഞാന്‍ നന്ദി പറയുന്നു. എന്നോട് നിങ്ങള്‍ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും വംശി പറഞ്ഞു. കൃഷ്ണ ജില്ലയിലെ ഗന്നവാരം ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് വംശി.

 ആ ഫോര്‍മുല അട്ടിമറിക്കാന്‍ നോക്കേണ്ട....മുഖ്യമന്ത്രി പദം വേണം, ഓര്‍മപ്പെടുത്തലുമായി ശിവസേന ആ ഫോര്‍മുല അട്ടിമറിക്കാന്‍ നോക്കേണ്ട....മുഖ്യമന്ത്രി പദം വേണം, ഓര്‍മപ്പെടുത്തലുമായി ശിവസേന

English summary
tdp mla quits over threatening by ysr congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X