കൈക്കൂലി; പ്രമുഖ എംഎല്‍എ അറസ്റ്റില്‍
ഹൈദരാബാദ്: തെലങ്കാനയിലെ തലുങ്ക് ദേശം പാര്‍ട്ടി എം.എല്‍.എ രേവന്ത് റെഡ്ഡിയെ കൈക്കൂലിക്കേസില്‍ ആന്റി കറപ്ക്ഷന്‍ ബ്യൂറോ കുടുക്കി. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി നോമിനേറ്റ് ചെയ്യപ്പെട്ട എല്‍വിസ് സ്റ്റീഫന്‍സന് 50 ലക്ഷം രൂപ കൈക്കൂലി നല്‍കാന്‍ ശ്രമിക്കവെ പണമടങ്ങിയ ബാഗു സഹിതമാണ് എംഎല്‍എ അകത്തായത്.
ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ടി.ഡി.പി സ്ഥാനാര്‍ത്ഥിക്ക് വോട്ടു പിടിക്കാനായി ചില എം എല്‍ എമാര്‍ പണവുമായി സ്വാധീനിക്കാന്‍ ഇറങ്ങിയിരുന്നു. ഇത്തരത്തില്‍ എല്‍വിസ് സ്റ്റീഫന്‍സനെയും ടിഡിപിയുടെ പ്രമുഖര്‍ സമീപിച്ച് 5 കോടിരൂപ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിന്റെ ആദ്യ ഗഡുവായാണ് 50 ലക്ഷം നല്‍കാന്‍ ശ്രമിച്ചത്.

എന്നാല്‍ തനിക്ക് പണം വാഗ്ദാനം ചെയ്ത കാര്യവും അഡ്വാന്‍സ് തുക എത്തിക്കുന്ന കാര്യവും എല്‍വിസ് സ്റ്റീഫന്‍സ് ആന്റി കറപ്ക്ഷന്‍ ബ്യൂറോയെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രേവ്‌നാഥ് റെഡ്ഡി പണവുമായി എല്‍വിസിന്റെ വീട്ടിലെത്തി കൈമാറുമ്പോള്‍ ആന്റി കറപ്ക്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ മറ്റൊരു മുറിയില്‍ ഒളിച്ചിരുന്ന് പിടികൂടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായ എം എല്‍എയെ പോലീസ് ചോദ്യം ചെയ്യുകയാണ്. എംഎല്‍എയെ സ്വാധീനിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ടി.ഡി.പി നേതൃത്വം പ്രതികരിച്ചു. ഒരു സംഘം ടിഡിപി പ്രവര്‍ത്തകരാകട്ടെ തെലങ്കാന ഡി.ജി.പി അനുരാഗ് ശര്‍മ്മയുടെ ഓഫീസ് ഉപരോധിക്കുകയും ചെയ്തു.












Click it and Unblock the Notifications