ശ്മശാനത്തിൽ പ്രേതബാധയെന്ന് തൊഴിലാളികൾ; പേടി മാറ്റാൻ എംഎൽഎ ശ്മശാനത്തിൽ കിടന്നുറങ്ങി
ഹൈദരാബാദ്: പ്രേതങ്ങളുണ്ടെന്ന പേടി മൂലം വർഷങ്ങളായി നിർമാണം മുടങ്ങിക്കിടന്ന ശ്മശാനത്തിൽ എംഎൽഎ അന്തിയുറങ്ങി. ശ്മശാനത്തിൽ പ്രേതബാധയുണ്ടെന്ന ഭയത്താൽ നിർമാണ പ്രവർത്തനം നടത്താൻ തൊഴിലാളികൾ മടിച്ചു. ഇതോടെയാണ് പേടിമാറ്റാനുള്ള ദൗത്യം എംഎൽഎ ഏറ്റെടുത്തത്. തെലുങ്ക് ദേശം പാർട്ടി എംഎൽഎ നിമ്മ രാമ നായിഡുവാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോൽ ശ്മശാനത്തിൽ ഒരു രാത്രി കഴിച്ചു കൂട്ടിയത്.
ശ്മശാനത്തിൽ കുമിഞ്ഞുകൂടിക്കുന്ന മാലിന്യങ്ങൾക്കിടയിലാണ് തലചായ്ക്കാനുള്ള സ്ഥലം എംഎൽഎ കണ്ടെത്തയിയത്. ഭക്ഷണം കഴിച്ചതും അവിടെത്തന്നെ. തൊഴിലാളികളുടെ പേടി മാറ്റാൻ താൻ രണ്ട് ദിവസം കൂടി ശ്മശാനത്തിൽ തന്നെ കിടന്നുറങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.

എട്ട് മാസം മുമ്പാണ് പുതിയ ശ്മശാനം പണികഴിപ്പിക്കാനായി 3 കോടി രൂപ സർക്കാർ അനുവദിച്ചത്. പണി തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഒരു ദിവസം ശ്മശാനത്തിൽ പാതിവെന്ത മൃതദേഹം കണ്ടതോടെ പ്രേതബാധയുണ്ടെന്ന് പറഞ്ഞ് തൊഴിലാളികൾ പണിക്ക് വരാതായതോടെ നിർമാണം മുടങ്ങി.
എം എൽ എ രാത്രി മുഴുവൻ ശ്മശാനത്തിൽ ചിലവിട്ടതോടെ തൊഴിലാളികളുടെ പേടി മാറിത്തുടങ്ങിയിട്ടുണ്ട്. 50 ഓളം തൊഴിലാളികൾ തിരികെയെത്തി പണിതുടങ്ങി. രാത്രിയെന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കൊതുകിന്റെ ശല്യം മാത്രമാണുണ്ടായതെന്നും ഇനി വരുമ്പോൾ കൊതുകുതിരിയും കരുതുമെന്ന് എംഎൽഎ പറഞ്ഞു
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications