Get Updates
Get notified of breaking news, exclusive insights, and must-see stories!

ബികോം പാസായെന്നു പറഞ്ഞ എംഎല്‍എയുടെ വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസ്

ഹൈദരാബാദ്: ഫിസിക്‌സിലും കണക്കിലും ഉള്ള താത്പര്യം മൂലം ബികോം ബിരുദം നേടിയെന്നു പറഞ്ഞ് സോഷ്യല്‍ മീഡിയയുടെ ട്രോളിനിരയായ എംഎല്‍എയുടെ യഥാര്‍ഥ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്. ആന്ധ്രാ പ്രദേശ് ഭരണകക്ഷിയായ തെലുഗുദേശം പാര്‍ട്ടിയുടെ എംഎല്‍എ ജലീല്‍ ഖാന്‍ ആണ് അബദ്ധം പിണഞ്ഞത്.

ഇലക്ഷന്‍ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ താന്‍ പത്താംക്ലാസുകാരനാണെന്ന് എംഎല്‍എ വ്യക്തമാക്കിയിട്ടുണ്ട്. 1969ല്‍ വിജയവാഡ ഷാദ് ട്യൂട്ടോറിയല്‍ കോളേജിലാണ് ജലീല്‍ ഖാന്‍ പത്താംക്ലാസ് പഠിച്ചിരുന്നത്. റഗുലര്‍ സ്‌കൂള്‍ വഴിയല്ലായെ പ്രൈവറ്റ് ആയി പഠിച്ചാണ് പത്താം ക്ലാസ് പാസായതെന്നാണ് റിപ്പോര്‍ട്ട്.

hyderabad-map

അതേസമയം, താന്‍ പിന്നീട് പ്രീ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നിരുന്നെന്നും ബിസിനസ് തിരക്കായതോടെ പഠനം ഉപേക്ഷിക്കുകയായിരുന്നെന്നുമാണ് എംഎല്‍എ ഇപ്പോള്‍ പറയുന്നത്. നേരത്തെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന ജലീല്‍ ഖാന്‍ പിന്നീട് തെലുഗു ദേശം പാര്‍ട്ടിയിലേക്ക് മാറുകയായിരുന്നു.

തന്നെ ഇന്റര്‍വ്യൂ ചെയ്ത റിപ്പോര്‍ട്ടറുടെ ഫേസ്ബുക്ക് വൈറലായതിനെക്കുറിച്ചും എംഎല്‍എയ്ക്ക് പറയാനുണ്ട്. താന്‍ ബികോം പാസായതായി പറഞ്ഞിട്ടില്ലെന്ന് ഖാന്‍ വ്യക്തമാക്കി. പത്താംക്ലാസിലെ പഠനത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. റിപ്പോര്‍ട്ടറുടേത് മോശം പ്രവര്‍ത്തിയാണ്. നല്ലതായാലും മോശമായാലും തനിക്കിപ്പോള്‍ നല്ല പബ്ലിസിറ്റിയായി. ഒരു രാഷ്ട്രീയക്കാരന് വേണ്ടത് അതാണെന്നും എംഎല്‍എ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+