കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ഗാനത്തിന് അനാദരവ്; എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു

  • By Gokul
Google Oneindia Malayalam News

ഹൈദരാബാദ്: നിയമസഭയില്‍ ദേശീയഗാനം ആലപിക്കവെ അനാദരവ് കാട്ടിയെന്ന് ആരോപിച്ച് തെലങ്കാനയിലെ പ്രതിപക്ഷ കക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയിലെ എം.എല്‍.എമാരെ നിയമസഭാ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് കഴിയില്ല.

കഴിഞ്ഞദിവസം ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനിടയിലാണ് സസ്‌പെന്‍ഷന് ഇടയാക്കിയ സംഭവം. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങുന്നതിന് മുന്‍പും ശേഷവും സഭയില്‍ ദേശീയഗാന ആലപിച്ചിരുന്നു. എന്നാല്‍ ദേശീയ ഗാനാലാപനത്തിനിടെ തെലുങ്കുദേശം എംഎല്‍എമാര്‍ ബഹളമുണ്ടാക്കി സ്പീക്കറുടെ ചെയറിനുനേരെ കടലാസു ചുരുളുകളും മറ്റും എറിയുകയായിരുന്നു.

hyderabad-map

ടി.ആര്‍.എസ് സര്‍ക്കാര്‍ കൂറുമാറ്റം പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളം കാട്ടിയത്. സംഭവം വിവാദമായതോടെയാണ് എംഎല്‍എമാരെ പുറത്താക്കാന്‍ തീരുമാനിച്ചത്. അതേസമയം, എംഎല്‍എമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ബിജെപി അടക്കമുള്ള കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എംഎല്‍എമാര്‍ ഖേദം പ്രകടിപ്പിക്കുകയാണെങ്കില്‍ സഭയില്‍ കയറാന്‍ അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗ തീരുമാനം. സഭയുടെ അന്തസ്സിന് നിരക്കാത്തവിധമാണ് പ്രതിപക്ഷം പെരുമാറിയതെന്നും ഭരണകക്ഷി കുറ്റപ്പെടുത്തി. സസ്‌പെന്‍ഡ് ചെയ്തിട്ടും സഭയില്‍ നിന്നും വിട്ടുപോകാത്തതിനെ തുടര്‍ന്ന് എംഎല്‍എമാരെ മാര്‍ഷലുകള്‍ എത്തി പുറത്താക്കുകയായിരുന്നു,

English summary
Disrespecting national anthem; TDP MLAs suspended for entire Telangana Budget session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X