Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രബാബു നായിഡു ദൈവം; ആന്ധ്രയില്‍ അമ്പലങ്ങള്‍ വരുന്നു

ഹൈദരാബാദ്: ചന്ദ്രബാബു നായിഡുവിനെ ദൈവമായി ആരാധിക്കാന്‍ ആന്ധ്രപ്രദേശില്‍ അമ്പലങ്ങള്‍ പണിയുന്നു. ഭരണമുന്നണിയായ തെലുഗുദേശം പാര്‍ട്ടിയാണ് അമ്പലം പണിയാന്‍ നേതൃത്വം കൊടുക്കുന്നത്. ഒക്ടോബര്‍22ന് വിജയദശമി ദിനത്തില്‍ ഇതിനുള്ള ശിലാസ്ഥാപനം നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് തെലുഗുദേശം പാര്‍ട്ടി അറിയിച്ചു.

ആന്ധ്രയില്‍ പലയിടങ്ങളിലായിട്ടാകും അമ്പലം പണിയുക. ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ട അമരാവതി, ഗുണ്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തുടക്കത്തില്‍ അമ്പലങ്ങള്‍ പണിയും. ഇതിനായി ചന്ദ്രബാബു നായിഡുവിന്റെ പ്രതിമ നിര്‍മിക്കാന്‍ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞുവെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

chandra-babu-naidu

അമ്പലത്തിനുള്ള ഡിസൈന്‍ ജോലികള്‍ക്കായി പ്രമുഖ ആര്‍ക്കിടെക്ട് കമ്പനികളില്‍ നിന്നും വിവരം തിരക്കിയിട്ടുണ്ട്. ഭരണം കഴിയുമ്പോഴേക്കും ചന്ദ്രബാബു നായിഡുവിന്റെ സ്ഥാനം ആന്ധ്രയില്‍ ഉറപ്പിക്കാനാണ് പ്രവര്‍ത്തകരുടെ ശ്രമം. അമ്പലം പണിയുന്നതിലൂടെ തെലുഗുദേശം പാര്‍ട്ടിയുടെ അണികളെ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നും അവര്‍ കണക്കു കൂട്ടുന്നു.

തെലുഗുദേശം പാര്‍ട്ടിയെ മറ്റു സംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു. ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നര ലോകേഷിനേയാണ് ഇതിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+