കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ചര്‍ച്ച പാഴായി, ടിഡിപി എന്‍ഡിഎ വിട്ടു, മന്ത്രിമാര്‍ രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി

ടിഡിപിയുമായി പ്രധാനമന്ത്രി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു

Google Oneindia Malayalam News

ദില്ലി: നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയതിന് പിന്നാലെയാണ് മോദി സര്‍ക്കാരില്‍ നിന്ന് രാജിവെയ്ക്കുമെന്ന് ടിഡിപി വ്യക്തമാക്കിയത്. അതേസമയം പാര്‍ട്ടിയുടെ രണ്ട് മന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് രാജിക്കത്ത് നല്‍കിയിട്ടുണ്ട്.

29 തവണ ദില്ലി സന്ദര്‍ശിച്ചു: ഒന്നും നടന്നില്ല, മോദിയ്ക്ക് രണ്ടാനമ്മ മനോഭാവം; ചന്ദ്രബാബു നായിഡു29 തവണ ദില്ലി സന്ദര്‍ശിച്ചു: ഒന്നും നടന്നില്ല, മോദിയ്ക്ക് രണ്ടാനമ്മ മനോഭാവം; ചന്ദ്രബാബു നായിഡു

1

അതേസമയം ഇടഞ്ഞ് നില്‍ക്കുകയായിരുന്ന ടിഡിപിയുമായി പ്രധാനമന്ത്രി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെ അനുനയിപ്പിക്കാനും പ്രധാനമന്ത്രി ശ്രമിച്ചിരുന്നു. എന്നാല്‍ മോദിയുടെ വാക്കുകളെ മറികടന്നാണ് ഇപ്പോള്‍ ടിഡിപി മുന്നണി വിട്ടിരിക്കുന്നത്. ടിഡിപി പോവുന്നത് രാഷ്ട്രീയപരമായി ബിജെപിക്ക് ഒരു പ്രതിസന്ധിയും ഉണ്ടാക്കില്ല. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ മുന്നേറ്റമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബിജെപി ടിഡിപിയുടെ കൊഴിഞ്ഞുപോക്ക് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ എന്‍ഡിഎ വിടുന്നത് എന്തുകൊണ്ടാണെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിട്ടുണ്ട്.

2

നിലവിലെ പ്രതിസന്ധികള്‍ മോദിയെ നായിഡു അറിയിച്ചിട്ടില്ലെന്നും സൂചനയുണ്ട്. നേരത്തെ പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് നായിഡു പറഞ്ഞു. ദില്ലിയിലേക്ക് 20 തവണ പോയതായും അദ്ദേഹം പറഞ്ഞിരുന്നു. വൈഎസ് ചൗധരി, അശോക് ഗജപതി രാജു എന്നീ മന്ത്രിമാരായിരുന്നു ടിഡിപിക്ക് മോദി സര്‍ക്കാരില്‍ ഉണ്ടായിരുന്നത്. അതേസമയം മന്ത്രിമാരുടെ രാജി സ്വീകരിച്ച പ്രധാനമന്ത്രി ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ആന്ധ്രയുടെ കാര്യങ്ങള്‍ പരിഗണിക്കാമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. എന്നാല്‍ പ്രത്യേക പരിഗണന എന്ന ആവശ്യം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് ചന്ദ്രബാബു നായിഡുവിനെ ചൊടിപ്പിച്ചത്. സംസ്ഥാനം വിഭജിച്ചപ്പോള്‍ ഏറ്റവും അധികം നഷ്ടമുണ്ടായത് ആന്ധ്രയ്ക്കാണെന്ന് അദ്ദേഹം പറയുന്നുണ്ട്.

രാഷ്ട്രീയ തന്ത്രവുമായി ബിജെപി, ആന്ധ്ര സര്‍ക്കാരിലെ മന്ത്രിമാര്‍ രാജിവച്ചു, ഒറ്റയ്ക്ക് മത്സരിക്കും?രാഷ്ട്രീയ തന്ത്രവുമായി ബിജെപി, ആന്ധ്ര സര്‍ക്കാരിലെ മന്ത്രിമാര്‍ രാജിവച്ചു, ഒറ്റയ്ക്ക് മത്സരിക്കും?

ഭാര്യയെ വിളിച്ചു ഫോണെടുത്തില്ലെന്ന് ഷമി, ഇപ്പോഴുള്ളത് തെറ്റിദ്ധാരണ ആരോപണം തെളിഞ്ഞാല്‍ മാപ്പുപറയും!ഭാര്യയെ വിളിച്ചു ഫോണെടുത്തില്ലെന്ന് ഷമി, ഇപ്പോഴുള്ളത് തെറ്റിദ്ധാരണ ആരോപണം തെളിഞ്ഞാല്‍ മാപ്പുപറയും!

English summary
tdp quits nda pm accepts ministers resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X