Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി വക്താവ് ബിജെപിയില്‍, നടുങ്ങി നായിഡു, ആന്ധ്രയില്‍ ടിഡിപിയുടെ അടിവേരിളക്കാന്‍ ബിജെപി

ദില്ലി: ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയുടെ അടിവേരിളക്കാന്‍ ഉറച്ച് ബിജെപി. അവസാനമായി ബിജെപിയില്‍ എത്തിയത് ടിഡിപി വക്താവ് ലങ്ക ദിനകര്‍ ആണ്. 'പാര്‍ട്ടിയുടെ വക്താവ് പദവി താന്‍ രാജിവെയ്ക്കുകയാണെന്ന് വ്യക്തമാക്കി ടിഡിപി തലവന്‍ ചന്ദ്രബാബു നായിഡുവിന് ദിനകര്‍ രാജിക്കത്ത് നല്‍കി. ദില്ലിയില്‍ വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നദ്ദയുടെ സാന്നിധ്യത്തിലാണ് ദിനകര്‍ ബിജെപിയില്‍ ചേര്‍ന്നത്.

naidusha

ബിജെപിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പിന്തുടര്‍ന്ന് താന്‍ പ്രവര്‍ത്തിക്കുമെന്ന് ലന്‍ക ദിനകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ടിഡിപിയില്‍ നിന്ന് രണ്ട് നേതാക്കള്‍ ബിജെപിയില്‍ എത്തിയത്. ടിഡിപി മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ബാലകൃഷ്ണന്‍റെ ബന്ധുക്കളായ പോട്ലുരി കൃഷ്ണ ബാബുവും ഭാര്യയുമായണ് ബിജെപിയില്‍ ചേര്‍ന്നത്. പമരുവിലെ മുതിര്‍ന്ന തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് കൂടിയാണ് കഷ്ണ ബാബു.

ടിഡിപി മുന്‍ എംഎല്‍എയും നേതാവുമായ അംബിക കൃഷ്ണയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ടിഡിപി നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പാണ് ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന ആവശ്യത്തില്‍ ഉടക്കി ടിഡിപി എന്‍ഡിഎ ബന്ധം അവസാനിപ്പിച്ചത്. നായിഡുവിന്‍റെ നീക്കത്തില്‍ പല മുതിര്‍ന്ന നേതാക്കളും അതൃപ്തരായിരുന്നു. ആന്ധ്രയില്‍ ടിഡിപിക്ക് ബദലായി ബിജെപി മാറുകയാണെന്ന തിരിച്ചറിവാണ് നേതാക്കളുടെ കൂട്ടകൊഴിഞ്ഞ് പോക്കിന് പിന്നിലെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

ജഗന്‍റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആന്ധ്രയില്‍ അധികാരത്തില്‍ ഏറിയതില്‍ പല ടിഡിപി നേതാക്കളും ആശങ്കയിലാണ്. ഇതിനോടകം തന്നെ ജഗന്‍ ടിഡിപി നേതാക്കള്‍ക്ക് എതിരെ ചരടുവലികള്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ബാങ്ക്, ആദായ കേസുകള്‍ അഭിമുഖീകരിക്കുന്ന നേതാക്കള്‍ക്കെതിരെയാണ് ജഗന്‍റെ നീക്കം. ബിജെപിക്കൊപ്പം നിന്നാല്‍ ജഗനെ പ്രതിരോധിക്കാമെന്നും നേതാക്കള്‍ കണക്ക് കൂട്ടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+