കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിഡിപി വട്ടപൂജ്യമാകും, കോണ്‍ഗ്രസിനെ പോലെ, എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

Google Oneindia Malayalam News

വിജയവാഡ: തെലുങ്ക് ദേശം പാര്‍ട്ടി തകരുമെന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ടിഡിപിയുടെ നിരവധി എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ തയ്യാറാണ്. അവരുമായി ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ്. എല്ലാ എംഎല്‍എമാരും പാര്‍ട്ടി വിടുന്നതോടെ ടിഡിപി വട്ടപൂജ്യമാകുമെന്നും ചൗഹാന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ പോലെ അവരും തകര്‍ന്നടിയുമെന്നും ചൗഹാന്‍ വ്യക്തമാക്കി. അതേസമയം ബിജെപി ടിഡിപി നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഒരിക്കല്‍ കൂടി ബിജെപി വ്യക്തമാക്കിയിരിക്കുകയാണ്.

1

ചന്ദ്രബാബു നായിഡു ദേശീയ രാഷ്ട്രീയത്തില്‍ കറങ്ങി നടക്കുകയാണ്. അദ്ദേഹം ദില്ലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, സംസ്ഥാനത്തെ കാര്യങ്ങള്‍ മറന്നു. ആന്ധ്രപ്രദേശിന്റെ വികനസത്തെ അദ്ദേഹം അട്ടിമറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശം പറയുന്നതിന് വേണ്ടിയാണ് അദ്ദേഹം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ ടിഡിപി അധികകാലം നിലനില്‍ക്കില്ല. അവരുടെ എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ റെഡിയാണ്. കോണ്‍ഗ്രസിനെ പോലെ ടിഡിപിയും തകര്‍ന്നടിയുമെന്ന് ചൗഹാന്‍ പറഞ്ഞു.

ജാതി, കുടുംബ രാഷ്ട്രീയം ആന്ധ്രപ്രദേശിലും സജീവമാണ്. ബിജെപി അതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ പാവപ്പെട്ടവര്‍, കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവര്‍ സന്തോഷത്തിലാണ്. ലോകരാഷ്ട്രങ്ങള്‍ പോലും മോദിയില്‍ നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുകയാണ്. രാജ്യത്തിന്റെ വികസനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ മോദിയെ പോലെ മറ്റ് രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. അതിന് മോദിയാണ് അവരുടെ മാതൃകയെന്നും ശിവരാജ് ചൗഹാന്‍ പറഞ്ഞു.അതേസമയം ബിജെപി ഭരണത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സീറ്റുകള്‍ വര്‍ധിപ്പിക്കുകയോ ഭരണം പിടിക്കുകയോ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് ആന്ധ്രയില്‍ നിന്ന് ഇല്ലാതായെന്നും, വൈകാതെ തന്നെ അവര്‍ രാജ്യത്ത് നിന്ന് ഇല്ലാതാവുമെന്നും ചൗഹാന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാഞ്ചോഡ് ദാസ് ഗാന്ധിയെന്നാണ് ചൗഹാന്‍ വിശേഷിപ്പിച്ചത്. രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയിരിക്കുകയാണ്. മുങ്ങുന്ന കപ്പലാണ് അതെന്ന് അദ്ദേഹത്തിനറിയാം. ഈ കാരണം കൊണ്ടാണ് തെലങ്കാന, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നതെന്നും ചൗഹാന്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ സ്വപ്‌നം രാഹുല്‍ നടപ്പാക്കുമെന്നും ചൗഹാന്‍ പരിഹസിച്ചു.

കോണ്‍ഗ്രസില്‍ നേതാക്കളുടെ ഷോ, പരസ്യമായ പോര്, വില്ലന്‍മാരായി സിദ്ദുവും അമരീന്ദറും, കാരണം രാഹുല്‍കോണ്‍ഗ്രസില്‍ നേതാക്കളുടെ ഷോ, പരസ്യമായ പോര്, വില്ലന്‍മാരായി സിദ്ദുവും അമരീന്ദറും, കാരണം രാഹുല്‍

English summary
tdp will collapse says shivraj chouhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X