കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ വന്‍ നീക്കം? ടിഡിപി ബിജെപിയില്‍ ലയിക്കുമെന്ന് എംഎല്‍എ

Google Oneindia Malayalam News

ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രാജ്യമൊട്ടുക്കെ വലവിലിച്ചിരിക്കുകയാണ് ബിജെപി. ഇത്തവണയും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതിരുന്ന ദക്ഷിണേന്ത്യയാണ് ചാണക്യന്‍ അമിത് ഷായുടെ അടുത്ത ലക്ഷ്യം. ഏത് വിധേനയും ദക്ഷിണേന്ത്യയും കൈപ്പിടിയിലാക്കുമെന്ന് ഷാ പ്രഖ്യാപിച്ചതാണ്. അതിന്‍റെ ആദ്യപടിയെന്നോണമാണ് കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമരയിലൂടെ അധികാരം പിടിക്കാനുള്ള നീക്കങ്ങള്‍ ബിജെപി സജീവമാക്കിയത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ ഇനി അധികകാലം നില്‍നില്‍ക്കില്ലെന്ന കാര്യത്തില്‍ ഏറെ കുറെ ഉറപ്പായിട്ടുണ്ട്.

<strong>കര്‍ണാടകത്തില്‍ ട്വിസ്റ്റ്? ജെഡിഎസ് ബജെപിയുമായി സഖ്യത്തിനൊരുങ്ങുന്നുവെന്ന് അഭ്യൂഹം</strong>കര്‍ണാടകത്തില്‍ ട്വിസ്റ്റ്? ജെഡിഎസ് ബജെപിയുമായി സഖ്യത്തിനൊരുങ്ങുന്നുവെന്ന് അഭ്യൂഹം

തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി ആന്ധ്രയിലും പിടിമുറുക്കി തുടങ്ങിയിട്ടുണ്ട്. ടിഡിപിയുടെ രാജ്യസഭ എംപിമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇതിനോടകം തന്നെ ബിജെപിയില്‍ ചേര്‍ന്നു. കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ടിഡിപി ബിജെപിയില്‍ ലയിക്കാന്‍ ഒരുങ്ങുകയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ടിഡിപിയുടെ മുതിര്‍ന്ന എംഎല്‍എ. വിശദാംശങ്ങള്‍ ഇങ്ങനെ

 ബിജെപിയില്‍ ലയിക്കും

ബിജെപിയില്‍ ലയിക്കും

ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡുവിനെ അടിമുടി വിറപ്പിച്ച് നാല് രാജ്യസഭ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. പിന്നീടിങ്ങോട്ട് അരഡസന്‍ നേതാക്കള്‍ ടിഡിപി ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ എത്തി. വരും ദിവസങ്ങളിലും കൂടുതല്‍ പേര്‍ ടിഡിപിയില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ട്. ടിഡിപി എന്‍ഡിഎ ബന്ധം അവസാനിപ്പിച്ചതില്‍ അതൃപ്തിയുള്ള നേതാക്കളാണ് കൂട്ടത്തോടെ ബിജെപിയിലേക്കൊഴുകുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ഇനിയും കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്നും ടിഡിപി ബിജെപിയില്‍ ലയിക്കുമെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ടിഡിപിയിലെ മുതിര്‍ന്ന നേതാവും മുന്‍ ​എംഎല്‍എയുമായ സിപി പ്രഭാകര്‍ റെഡ്ഡി.

 ടിഡിപി-ബിജെപി ബന്ധം

ടിഡിപി-ബിജെപി ബന്ധം

രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളോ സുഹൃത്തുക്കളോ ഇല്ലെന്നും പ്രഭാകര്‍ റെഡ്ഡി പറഞ്ഞു. അനന്ത്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റെഡ്ഡി. മുന്‍ ടിഡിപി എംപിയും രാജ്യസഭാംഗവുമായ ദിവാകര്‍ റെഡ്ഡിയുടെ സഹോദരനാണ് പ്രഭാകര്‍ റെഡ്ഡി. എന്‍ ചന്ദ്രബാബു നായിഡുവിന്‍റെ ആശയങ്ങളും പ്രവര്‍ത്തന പരിചയവും നരേന്ദ്ര മോദിക്ക് ആവശ്യമാണ്. മോദി ഇപ്പോഴും നായിഡുവില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട്. ടിഡിപിയുമായുള്ള ബന്ധം ബിജെപി ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യം മുതിര്‍ന്ന ബിജെപി നേതാവ് കിഷന്‍ റെഡ്ഡി സംസ്ഥാന സന്ദര്‍ശന വേളയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും നായിഡു പറഞ്ഞു. അതേസമയം പ്രഭാകര്‍ റെഡ്ഡിയും സഹോദരന്‍ ദിവാകര്‍ റെഡ്ഡിയും ബിജെപി ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ ടിഡിപിയിലെ മുതിര്‍ന്ന മൂന്ന് നേതാക്കളും കോണ്‍ഗ്രസിലെ രണ്ട് പേരും തെലുങ്കാനയിലെ ബിജെപി യൂണിറ്റില്‍ ചേര്‍ന്നിരുന്നു. ടിഡിപിയുടെ വക്താവ് ലങ്ക ദിനകരും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

 ടിഡിപി-ബിജെപി ബന്ധം

ടിഡിപി-ബിജെപി ബന്ധം

രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളോ സുഹൃത്തുക്കളോ ഇല്ലെന്നും പ്രഭാകര്‍ റെഡ്ഡി പറഞ്ഞു. അനന്ത്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റെഡ്ഡി. മുന്‍ ടിഡിപി എംപിയും രാജ്യസഭാംഗവുമായ ദിവാകര്‍ റെഡ്ഡിയുടെ സഹോദരനാണ് പ്രഭാകര്‍ റെഡ്ഡി. എന്‍ ചന്ദ്രബാബു നായിഡുവിന്‍റെ ആശയങ്ങളും പ്രവര്‍ത്തന പരിചയവും നരേന്ദ്ര മോദിക്ക് ആവശ്യമാണ്. മോദി ഇപ്പോഴും നായിഡുവില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട്. ടിഡിപിയുമായുള്ള ബന്ധം ബിജെപി ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യം മുതിര്‍ന്ന ബിജെപി നേതാവ് കിഷന്‍ റെഡ്ഡി സംസ്ഥാന സന്ദര്‍ശന വേളയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും നായിഡു പറഞ്ഞു.

 നായിഡുവിന്‍റെ ഗെയിം പ്ലാന്‍?

നായിഡുവിന്‍റെ ഗെയിം പ്ലാന്‍?

അതേസമയം പ്രഭാകര്‍ റെഡ്ഡിയും സഹോദരന്‍ ദിവാകര്‍ റെഡ്ഡിയും ബിജെപി ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ ടിഡിപിയിലെ മുതിര്‍ന്ന മൂന്ന് നേതാക്കളും കോണ്‍ഗ്രസിലെ രണ്ട് പേരും തെലുങ്കാനയിലെ ബിജെപി യൂണിറ്റില്‍ ചേര്‍ന്നിരുന്നു. ടിഡിപിയുടെ വക്താവ് ലങ്ക ദിനകരും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചത്. ആന്ധ്രയ്ക്ക് പ്രത്യേക പദവി എന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാതിരുന്നതോടെയായിരുന്നു നായിഡുവിന്‍റെ പിന്‍മാറ്റം. പിന്നാലെ തെലങ്കാനയില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യത്തില്‍ ടിഡിപി മത്സരിക്കുകയും ചെയ്തു.

ഒരുങ്ങുന്നത് വന്‍ നീക്കങ്ങള്‍?

ഒരുങ്ങുന്നത് വന്‍ നീക്കങ്ങള്‍?

കേന്ദ്ര സര്‍ക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യവുമായി ബിജെപി വിരുദ്ധ ചേരിയില്‍ കോണ്‍ഗ്രസിനൊപ്പം നായിഡു നിലയുറച്ചു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ടിഡിപി നേരിട്ടത്. ഇതോടെ ബിജെപിയുമായി നായിഡു അടുക്കുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. രാജ്യസഭ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതടക്കം നായിഡുവിന്‍റെ ഗെയിം പ്ലാനാണെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എംഎല്‍എയുടെ പ്രസ്താവനയോടെ ദേശീയ രാഷ്ട്രീയത്തില്‍ വന്‍ നീക്കങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന സൂചനകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

<strong>സിദ്ധരാമയ്യ മുഖ്യമന്ത്രിയായാലും തരക്കേടില്ല.. ദേവഗൗഡയുടെ 'കിടിലന്‍' പ്ലാന്‍ വേറെയും.. പക്ഷേ</strong>സിദ്ധരാമയ്യ മുഖ്യമന്ത്രിയായാലും തരക്കേടില്ല.. ദേവഗൗഡയുടെ 'കിടിലന്‍' പ്ലാന്‍ വേറെയും.. പക്ഷേ

English summary
TDP will merge into BJP claims MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X