കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലഗിരിയില്‍ തോട്ടം തൊഴിലാളിയെ കടുവ കൊന്നു തിന്നു, തലയും കാലും മാത്രം ബാക്കി

Google Oneindia Malayalam News

ഗുഢല്ലൂര്‍: നീലഗിരിയില്‍ ഉത്തരേന്ത്യന്‍ തൊഴിലാളിയെ കടുവ കൊന്നു തിന്നു. നീലഗിരി ജില്ലയില്‍ ദേവര്‍ഷോലയ്ക്കടുത്ത് റോക്ക് വുഡ് എസ്‌റ്റേറ്റില്‍ ഉത്തരേന്ത്യന്‍ സ്വദേശിയായ തൊഴിലാളിയെയാണ് കടുവ കൊന്നത്. ഝാര്‍ഖണ്ഡ് കുമ്പള ജില്ല വീരബോളി ഗ്രാമത്തിലെ ബയ്യബോറയുടെ മകന്‍ മഖുബോറ (48)യെയാണ് കടുവ കൊന്ന് തിന്നത്.

മഖുബോറയുടെ കാലും തലയും ഒഴികെ ബാക്കിയെല്ലാം കടുവ തിന്നു. 2014 മുതല്‍ ഇയാള്‍ എസ്‌റ്റേറ്റില്‍ ജോലി ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച രാത്രി വീടിന് പുറത്ത് ഇറങ്ങിയപ്പോഴാണ് കടുവ ആക്രമിച്ചത്.

Tiger

ശനിയാഴ്ച രാവിലെയോടെയാണ് ഇയാളെ എസ്‌റ്റേറ്റില്‍ കണ്ടെത്തിയത്. വീടിന് പുറത്ത് രക്തക്കറ കണ്ടും നടത്തിയ അന്വേഷണത്തിലാണ് ഒരു കിലോമീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തി. പ്രദേശത്ത് കഴിഞ്ഞ ദിവസം രണ്ട് കന്നുകാലികളേയും കടുവ കൊന്ന് തിന്നു. നീലഗിരി കളക്ടറെ ഉള്‍പ്പടെ തടഞ്ഞ് ആളുകള്‍ പ്രതിഷേധിച്ചു.

English summary
Tea estate worker killed in tiger attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X