കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമോസയ്ക്കും ചായയ്ക്കുമായി മന്ത്രിമാര്‍ ചെലവഴിച്ചത് 9 കോടി രൂപ

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: പട്ടിണിപ്പാവങ്ങള്‍ ഏറെയുള്ള ഉത്തര്‍ പ്രദേശില്‍ മന്ത്രിമാര്‍ തങ്ങളുടെ ചായ സല്‍ക്കാരത്തിനായി ചെലവഴിച്ചത് 9 കോടി രൂപയെന്ന് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി അഖിലേഷ് യാദവ് ആണ് നിയമസഭയില്‍ മന്ത്രിമാരുടെ ചായസല്‍ക്കാരത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. അതിഥികള്‍ എത്തുമ്പോള്‍ ചായ, സമോസ, ഗുലാബ് ജാം തുടങ്ങിയവ നല്‍കിയതിനാണ് ഇത്രയും തുക ചെലവഴിച്ചത്.

അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത 2012 മാര്‍ച്ച് 15 മുതല്‍ 2016 മാര്‍ച്ച് 15വരെയുള്ള നാലുവര്‍ഷത്തെ കണക്കാണിത്. സ്വതന്ത്ര ചുമതലയുള്ള മന്ത്രി അരുണ്‍ കുമാര്‍ കോരിയാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 22,93,800 രൂപ. തൊട്ടുപിന്നില്‍ സാമൂഹ്യക്ഷേമ മന്ത്രി മുഹമ്മദ് അസം ഖാന്‍ ഉണ്ട്. 22,86,620 രൂപയാണ് മന്ത്രിയുടെ സത്ക്കാര ചെലവ്.

samosa

ശിശുക്ഷേ മന്ത്രി കൈലാഷ് ചൗരസ്യ 22,85,900 രൂപ, മറ്റൊരു മന്ത്രിയായ രാം കരണ്‍ ആര്യയും, സ്‌പോര്‍ട്‌സ് മന്ത്രി ജഗദീഷ് സോങ്കറും 21 ലക്ഷത്തില്‍ അധികം രൂപയും ചെലവഴിച്ചു. രസകരമായ മറ്റൊരു കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രി ശിവപാല്‍ യാദവ് ഒരു രൂപ പോലും ഇതിനായി ചെലവഴിച്ചിട്ടില്ലെന്നാണ്. 2015 ഒക്ടോബറില്‍ പുറത്താക്കപ്പെട്ട മന്ത്രി ശിവ കുമാര്‍ ബേരിയ 21,93,900 രൂപ ചെലവഴിച്ചിട്ടുണ്ട്.

സംസ്ഥാനത്തിനകത്തുണ്ടാകുമ്പോള്‍ മന്ത്രിമാര്‍ക്ക് ദിവസം 2,500 രൂപയും, പുറത്താകുമ്പോള്‍ ദിവസം 3,000 രൂപയും ഈ ഇനത്തില്‍ ചെലവഴിക്കാമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. അതേസമയം, സംസ്ഥാന മന്ത്രിമാര്‍ പൊതുപണം കൊള്ളയടിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. അടിസ്ഥാന സൗകര്യത്തിലും ജനക്ഷേമത്തിലും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനത്ത് മന്ത്രിമാര്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും ബിജെപി വക്താവ് ഹരിചന്ദ് ശ്രീവാസ്തവ പറഞ്ഞു.

English summary
Tea, samosas, gulab jamuns make UP exchequer poorer by Rs 9 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X