ചായ കുടിച്ച വകയില്‍ കിട്ടാനുള്ളത് 30000 രൂപ!! നാല് വര്‍ഷത്തിന് ശേഷം എംഎല്‍എയെ കൈയോടെ പൊക്കി ചായക്കടക്കാരന്‍
ഭോപ്പാല്‍: ചായ കുടിച്ച് കാശ് കൊടുത്തില്ലെങ്കില്‍ എന്ത് സംഭവിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്നാല്‍ കുടിച്ച ചായക്ക് കാശ് തരാത്തത് സമൂഹത്തില്‍ എല്ലാവരും ആദരിക്കപ്പെടുന്നവരും മാതൃകയാകേണ്ടവരുമാണെങ്കിലോ. ചില ചായക്കടക്കാര്‍ പോട്ടെ എന്ന് വെക്കും. എന്നാല്‍ ചായ കുടിച്ച വകയില്‍ 30,000 രൂപയൊക്കെ ആരെങ്കിലും കൊടുക്കാനുണ്ടാകുമോ.
അതിശയിക്കേണ്ട.. അങ്ങനെ ഒരാളുണ്ട്. വെറുമൊരാളല്ല. മുന്‍ മന്ത്രിയും എം എല്‍ എയുമൊക്കെ ആണ് കക്ഷി. സംഭവം നടക്കുന്നത് മധ്യപ്രദേശിലാണ്. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ ഇച്ചാവാര്‍ മേഖലയില്‍ നിന്ന് പുറത്ത് വന്ന ഒരു വീഡിയോ ആണ് സംഭവം പുറംലോകത്തെ അറിയിച്ചത്.

Image Credit; Twitter Video@Nitinthakur
തന്റെ കാറില്‍ പോവുകയായിരുന്ന മധ്യപ്രദേശ് എം എല്‍ എയെ ചായ വില്‍പനക്കാരന്‍ വഴി തടയുകയും വര്‍ഷങ്ങളായി തരാതെ വെച്ച പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. ബി ജെ പി എം എല്‍ എയായ കരണ്‍ സിംഗ് വെര്‍മ്മയാണ് ചായ കുടിച്ചിട്ട് നാല് വര്‍ഷമായി കാശ് കൊടുക്കാതിരുന്നത്. 2018 മുതല്‍ ചായ കുടിച്ച വകയില്‍ 30000 രൂപ തനിക്ക് തരാനുണ്ട് എന്നാണ് ചായക്കടക്കാരന്‍ പറയുന്നത്.

Image Credit; Twitter Video@Nitinthakur
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സ്വന്തം ജില്ല കൂടിയാണ് സെഹോര്‍. മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയക്കാര്‍ എല്ലാവരും സ്വന്തം മണ്ഡലങ്ങളില്‍ പര്യടനം തുടങ്ങിയിട്ടുണ്ട്. അത്തരത്തിലൊരു പര്യടനത്തിനിടെയാണ് ഈ സംഭവം എന്നാണ് പറയപ്പെടുന്നത്.

മുന്‍ റവന്യൂ മന്ത്രിയും എം എല്‍ എയുമായ കരണ്‍ സിംഗ് വെര്‍മ തന്റെ മണ്ഡലത്തില്‍ പര്യടനം നടത്തുന്നതിനിടെയാണ് ചായക്കടക്കാരന്‍ 'പൊക്കിയത്'. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എം എല്‍ എ കരണ്‍ സിംഗ് വെര്‍മ്മ ചായ വില്‍പനക്കാരന് പണം നല്‍കിയിട്ടില്ല എന്നാണ് വീഡിയോയില്‍ പറയുന്നത്. ചായ വില്‍പനക്കാരന് കുടിശ്ശിക നല്‍കാനുണ്ട് എന്ന് കരണ്‍സിംഗും സമ്മതിക്കുന്നുണ്ട്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വോട്ട് വാങ്ങി ജയിച്ച് പോകുന്ന നേതാക്കന്‍മാര്‍ ഇടക്ക് ചായ കുടിച്ച കാശ് കൊടുക്കാനെങ്കിലും മണ്ഡലത്തില്‍ വന്നാല്‍ നന്നായിരിക്കും എന്നാണ് പലരും പറയുന്നത്. ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മനിതിന്‍ താക്കൂര്‍ എന്നയാളാണ് പങ്കുവെച്ചിരിക്കുന്നത്.












Click it and Unblock the Notifications