പത്ത് മണിക്കൂർ പഠനം; ഒപ്പം ക്രിക്കറ്റും ഫുട്‌ബോളും; സിഎ പരീക്ഷയിലെ പത്താം റാങ്കുകാരൻ വൈഭവ് പറയുന്നു
ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആവുക എന്നത് എല്ലാവരുടെയും സ്വപ്ന ജോലിയാണ്. എന്നാല്‍ വെറും സ്വപ്‌നം കൊണ്ട് മാത്രം ഈ ജോലിയില്‍ എത്തിപ്പിടിക്കാന്‍ സാധിക്കില്ല. ഒരുപാട് കടമ്പകള്‍ കടന്നുവേണം സി എ എന്ന രണ്ടക്ഷരമുള്ള ജോലി സ്വന്തമാക്കാന്‍. ഒപ്പം കഠിനാധ്വാനവും ദൃഡനിശ്ചയവും. അങ്ങനെ ഒരു കഠിനാധ്വാനത്തിന്റെ കഥയാണ് പറയാന്‍ പോകുന്നത്. സാമ്പത്തികമായി പിന്നാക്കം നല്‍ക്കുന്ന ഒരു ചെറുപ്പക്കാരന്‍ സി എ പരീക്ഷയില്‍ ദേശീയ തലത്തില്‍ പത്താം റാങ്ക് സ്വന്തമാക്കിയിരിക്കുകയാണ്.

വൈഭവ് മഹേശ്വരി എന്ന ചെറുപ്പക്കാരനാണ് ഈ നേട്ടം സ്വന്തമാക്കിയത്. 800ല്‍ 589 മാര്‍ക്ക് നേടിയാണ് അദ്ദേഹം ദേശീയ തലത്തില്‍ പത്താം റാങ്ക് സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ വെറും 15 മാര്‍ക്കിന്റെ വ്യത്യാസത്തിലാണ് ദേശീയ തലത്തില്‍ ആദ്യ 50 പേരുടെ പട്ടികയില്‍ വൈഭവ് പെടാതിരുന്നതെന്ന് വൈഭവ് പറയുന്നു.

ഇപ്പോള്‍ തനിക്ക് ഫൈനല്‍ പരീക്ഷയില്‍ പത്താം റാങ്ക് ലഭിച്ചത് വിശ്വസിക്കാനാവുന്നില്ലെന്ന് വൈഭവ് പറയുന്നു. രാജസ്ഥാന്‍ സ്വദേശിയാണ് വൈഭവ്. ചായ വില്‍പ്പനക്കാരന്റെ മകനായ വൈഭവ് വളരെയധികം കഷ്ടപ്പാടുകള്‍ താണ്ടിയാണ് ഈ നേട്ടം കൈവരിച്ചത്. ജയ്പൂരിലെ മാനസസരോവറില്‍ ചായയും കച്ചോരിയും വില്‍ക്കുന്ന ഒരു ചെറിയ കടയുണ്ട്് അദ്ദേഹത്തിന്.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിലും ആ പരിമിധികളൊക്കെ പഠനത്തെ ബാധിക്കാതിരിക്കാന്‍ വൈഭവ് പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. വൈഭവിന്റെ സഹോദരന്‍ വരുണും ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. ഇതോടെ കുടുംബത്തിന്റെ സ്ഥിതി കുറച്ച് മെച്ചപ്പെട്ടിരുന്നു.

ഈ സമയത്താണ് തനിക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ഒരു ജോലി വൈഭവും സ്വപ്‌നം കണ്ടത്. ദിവസവും പത്ത് മണിക്കൂര്‍ പഠനത്തിനായി മാറ്റിവച്ചിരുന്നു. കഴിഞ്ഞ നാല് മാസമായി ദിവസേന വൈഭവ് പത്ത് മുതല്‍ 12 മണിക്കൂറോളം പഠിക്കും. ഇനി പഠിച്ച് മടുക്കുമ്പോള്‍ വെബ്‌സീരീസ് കണ്ടാണ് സമയം ചെലവഴിച്ചിരുന്നതെന്ന് വൈഭവ് പറയുന്നു.

പഠനം തുടരുന്നുണ്ടെങ്കിലും മറ്റ് വിനോദങ്ങള്‍ ഒന്നും മാറ്റിവയ്ക്കാന്‍ വൈഭവ് തയ്യാറായിരുന്നില്ല. എല്ലാ ദിവസവും ഫുട്‌ബോളും ക്രിക്കറ്റും കളിക്കാന്‍ വൈഭവ് ശ്രദ്ധിച്ചിരുന്നു. ഫിസിക്കല്‍ ഫിറ്റനെസ് വളരെ പ്രധാനപ്പെട്ടതാണെന്ന് വൈഭവ് വിശ്വസിച്ചിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് വൈഭവ്. 2022 നവംബര്‍ രണ്ട് മുതല്‍ 17 വരെയാണ് സി എ ഇന്റര്‍മീഡിയേറ്റ് പരീക്ഷ നടന്നത്.












Click it and Unblock the Notifications