കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചായ് വാലയില്‍ നിന്ന് കോടീശ്വരനിലേക്ക്, മോദിക്ക് പിന്നാലെ അനില്‍ കുമാറും, ബൊമ്മനഹള്ളിയില്‍ പൊടിപാറും

ബൊമ്മനഹള്ളിയില്‍ മത്സരിക്കുന്നത് ചായ്‌വാലാ സ്ഥാനാര്‍ത്ഥി

Google Oneindia Malayalam News

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മുന്‍ കാല ജീവിതം വെളിപ്പെടുത്തിയത് രാജ്യത്തെ തന്നെ അമ്പരിപ്പിച്ച കാര്യമായിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പ് താന്‍ ചായ വിറ്റ് നടന്നിരുന്നു എന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഇപ്പോള്‍ കര്‍ണാടകയിലും ഇത് തന്നെയാണ് സംസാരവിഷയം. നരേന്ദ്ര മോദിക്ക് പകരക്കാരനെ ഇവിടെ കണ്ടെത്തിയിരിക്കുകയാണ് മാധ്യമങ്ങള്‍. ബൊമ്മനഹള്ളിയിലെ സ്ഥാനാര്‍ത്ഥിയായ പി അനില്‍കുമാറാണ് തന്റെ മുന്‍ കാല ജീവിതം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം ആരോപണം തുടങ്ങിയിട്ടുണ്ടെങ്കിലും അനില്‍കുമാറിന്റെ വരവ് ഓരോ പാര്‍ട്ടിയെയും ഞെട്ടിക്കുന്നതാണ്. വമ്പിച്ച ജനപിന്തുണ അദ്ദേഹത്തിന് ഉണ്ടെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജും സ്വന്തം ഇമേജും ബന്ധിപ്പിച്ച് കൊണ്ടുള്ള പ്രചാരണവും അനില്‍കുമാര്‍ നടത്തുന്നുണ്ട്.

കഷ്ടപ്പെട്ട ജീവിതം

കഷ്ടപ്പെട്ട ജീവിതം

അനില്‍ കുമാര്‍ കര്‍ണാടകയില്‍ ഒന്നടങ്കം അറിയുന്ന പ്രമുഖ വ്യക്തിയാണ്. പക്ഷേ കഴിഞ്ഞ ദിവസം ഇയാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോഴാണ് ഇയാളുടെ മുന്‍ കാല ചരിത്രം പുറത്തുവിട്ടത്. ജീവിതത്തില്‍ ഏറ്റവും കടുത്ത ദുരിതങ്ങളെ അതിജീവിച്ചാണ് ഇവിടെ എത്തിയതെന്ന് അനില്‍ കുമാര്‍ പറയുന്നു. ആര്‍ക്കും അറിയാത്ത രഹസ്യമെന്തെന്നാല്‍ അനില്‍ മലയാളിയാണ്. പിതാവ് മരിച്ചതോടെ തന്റെ കുടുംബം ഏറെ കഷ്ടപ്പട്ടെന്ന് അനില്‍ പറയുന്നു. അമ്മ വീടുകളില്‍ പണിയെടുത്താണ് താനടക്കമുള്ള മൂന്ന് മക്കളെ അമ്മ നോക്കിയിരുന്നതെന്ന് അനില്‍ പറഞ്ഞു. എന്നിട്ടും വീട്ടില്‍ പട്ടിണിയായിരുന്നു. ആ ദാരിദ്ര്യത്തില്‍ നിന്നാണ് താന്‍ ഉയര്‍ന്നുവന്നതെന്ന് അനില്‍ പറഞ്ഞു.

ചായ്‌വാല

ചായ്‌വാല

വീട്ടില്‍ ദുരിതം മാറാനായിരുന്നു താന്‍ ചായ വില്‍പ്പന വരെ നടത്തിയതെന്ന് അനില്‍ പറയുന്നു. തന്റെ അമ്മ വീടുകള്‍ വൃത്തിയാക്കിയും തറ തുടച്ചും കിട്ടുന്ന പണം കൊണ്ട് വെറും നാലു ഇഡ്ഡലിയാണ് ലഭിക്കുക. എന്നാല്‍ അവര്‍ അത് കഴിക്കാതെ മക്കള്‍ക്കാണ് കൊണ്ടുവന്ന് തരാറുള്ളത്. ഈ ദാരിദ്ര്യം കാരണം തനിക്ക് മൂന്നാം ക്ലാസില്‍ കൂടുതല്‍ പഠിക്കാന്‍ സാധിച്ചില്ല. 11 വയ്‌സ് പ്രായമുള്ളപ്പോള്‍ താന്‍ വീടു വിട്ട് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നുവെന്നും അനില്‍കുമാര്‍ പറഞ്ഞു. ബെംഗളൂരുവില്‍ ജീവിക്കുന്നതിനായി താന്‍ ചായവില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് തന്റെ മുന്‍കാല ജീവിതത്തിലെ ദുരിതം നിറഞ്ഞ ഒരു ഭാഗം മാത്രമാണെന്നും അദ്ദേഹം പറയുന്നു.

ബെംഗളൂരുവിലെ ജീവിതം

ബെംഗളൂരുവിലെ ജീവിതം

1985ലാണ് താന്‍ കേരളം വിട്ട് ബെംഗളൂരുവിലെത്തുന്നത്. ഈ നഗരം എനിക്ക് തീര്‍ത്തും അജ്ഞാതമായിരുന്നു. താമസിക്കാന്‍ ഒരു സ്ഥലം പോലും തനിക്ക് ലഭിച്ചില്ല. അതിനുള്ള പണവും ഇല്ലായിരുന്നു. കടവരാന്തകളിലാണ് താന്‍ അന്തിയുറങ്ങിയിരുന്നത്. ഒരു കുട്ടി ആ രാത്രികളില്‍ സുരക്ഷിതമായി ഉറങ്ങിയെന്നത് ചില്ലറക്കാര്യമല്ലെന്നും അനില്‍ കുമാര്‍ പറയുന്നു. ഒരു ദിവസം നല്ലവനായ ഒരാള്‍ തനിക്ക് ഭക്ഷണവും അയാളുടെ കടയില്‍ ഒരു ജോലിയും വാഗ്ദാനം ചെയ്തത് തന്റെ ജീവിതം മാറ്റിമറിച്ചു. അദ്ദേഹത്തിന്റെ കടയില്‍ നിന്ന് മാങ്ങകള്‍ മറ്റൊരു സ്ഥലത്തേക്ക് ചുമന്ന് കൊണ്ടുപോകലായിരുന്നു പണി. ഈ ജോലിയിലെ പരിചയസമ്പത്ത് കൊണ്ടാണ് മറ്റ് ജോലികള്‍ ചെയ്യാനുള്ള ആത്മവിശ്വാസം ലഭിച്ചതെന്ന് അനില്‍ പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് ബിസിനസ്

റിയല്‍ എസ്റ്റേറ്റ് ബിസിനസ്

അവിചാരിതമായിട്ടാണ് താന്‍ ചായവില്‍പനയിലേക്ക് തിരിയുന്നത്. ചെറിയ കമ്പനികളില്‍ ചായ വിറ്റുകൊണ്ടായിരുന്നു തുടക്കം. എന്നാല്‍ 1990കളില്‍ ബെംഗളൂരുവില്‍ ഐടി കമ്പനികളുടെ കുത്തൊഴുക്കുണ്ടായതാണ് തന്നെ രക്ഷപ്പെടുത്തിയത്. തന്റെ ചായ ബിസിനസ് വ്യാപിക്കാന്‍ ഇത് സഹായിച്ചു. ഇതോടെ പുതിയ കടകള്‍ തുടങ്ങാനും സാധിച്ചു. സമ്പാദിക്കാന്‍ തുടങ്ങിയ സമയമായിരുന്നു ഇത്. വിവാഹം കഴിഞ്ഞതോടെ തന്റെ ഭാഗ്യം വര്‍ധിച്ചു. വീടുണ്ടാക്കാന്‍ താന്‍ വാങ്ങിയ സ്ഥലം ഒരാള്‍ ഇരട്ടി പണം കൊടുത്ത് വാങ്ങി. ഇതോടെ താന്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലേക്ക് പോവുകയായിരുന്നുവെന്ന് അനില്‍ വ്യക്തമാക്കി. ഇത് തനിക്ക് ഏറെ സമ്പത്തുണ്ടാക്കി തരികയും ചെയ്തു.

കോടീശ്വര സ്ഥാനാര്‍ത്ഥി

കോടീശ്വര സ്ഥാനാര്‍ത്ഥി

ബെംഗളൂരുവിലെ ബൊമ്മനഹള്ളി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് അനില്‍ കുമാര്‍ മത്സരിക്കുന്നത്. വെളിപ്പെടുത്തിയ ആസ്തി പ്രകാരം 399 കോടിയുടെ സ്വത്തുക്കളാണ് അനിലിന് ഉള്ളത്. ഇതില്‍ 16 കാറുകളും ഉള്‍പ്പെടും. ആഢംബര കാറുകളാണ് ഇവ. എന്നാല്‍ ഇവ ഏതൊക്കെ കമ്പനിയില്‍ ഉള്‍പ്പെട്ടതാണെന്ന് വ്യക്തമാക്കിയിട്ടില്ല. ബെംഗളൂരുവില്‍ ഭൂമി കച്ചവടം ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്ന വ്യക്തിയാണ് അനില്‍ കുമാര്‍. ചെറിയ വില കൊടുത്ത സ്ഥലം വാങ്ങി വലിയ വിലയ്ക്ക് വില്‍പന നടത്തിയാണ് അനില്‍ കോടീശ്വരനായത്. വെറും ആറുവര്‍ഷത്തിനുള്ളിലാണ് കോടികള്‍ സമ്പാദിച്ചതെന്ന് അനില്‍ പറയുന്നു. ബൊമ്മനഹള്ളിയിലെ അതിപ്രശസ്ത കമ്പനി എംജെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അനിലിന്റേതാണ്. പ്രദേശത്ത് അമ്പലവും പള്ളിയും പണി കഴിപ്പിച്ചിട്ടുണ്ട് അനിലിന്റെ കമ്പനി. ഇതോടെ ജാതി മത വോട്ടുകള്‍ അദ്ദേഹത്തിന് അനുകൂലമായെന്ന് സൂചന. ബിജെപിയുടെ സതീഷ് റെഡ്ഡിയാണ് ഇവിടെ അനിലിന്റെ സ്ഥാനാര്‍ത്ഥി.

ചാമുണ്ഡേശ്വരിയോ ബദാമിയോ... ജയിക്കാനുള്ള സീറ്റില്‍ സിദ്ധരാമയ്യ നെട്ടോടമോടുന്നു!! അന്തം വിട്ട് ബിജെപിചാമുണ്ഡേശ്വരിയോ ബദാമിയോ... ജയിക്കാനുള്ള സീറ്റില്‍ സിദ്ധരാമയ്യ നെട്ടോടമോടുന്നു!! അന്തം വിട്ട് ബിജെപി

മണിക്ക് സര്‍ക്കാര്‍ അത്ര സിംപിളല്ല..... വീടും കാറും വേണം... ബിജെപിയുടെ സഹായം!! ഇതോ ലളിത ജീവിതം!! മണിക്ക് സര്‍ക്കാര്‍ അത്ര സിംപിളല്ല..... വീടും കാറും വേണം... ബിജെപിയുടെ സഹായം!! ഇതോ ലളിത ജീവിതം!!

English summary
Tea Seller Turned Billionaire Contesting As Independent at karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X