കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദൻ വർധമാൻ പാകിസ്താനിലും താരം.. ചായക്കടയിൽ 'ചായ കുടിക്കുന്ന അഭിനന്ദൻ', വൈറൽ

Google Oneindia Malayalam News

ഇസ്ലാമാബാദ്: അഭിനന്ദന്‍ വര്‍ധമാന്‍ എന്ന പേര് ഇന്ത്യയുടെ ചരിത്ര പുസ്തകത്തില്‍ എക്കാലവും അഭിമാനത്തോടെ ഓര്‍മ്മിക്കപ്പെടാനുളളതാണ്. പാകിസ്താന്റെ കസ്റ്റഡിയിലായ ശേഷം പിന്നീട് മോചിപ്പിക്കപ്പെട്ട അഭിനന്ദന് ഇന്ത്യയില്‍ ആരാധകര്‍ ഏറെയുണ്ട്.

അഭിനന്ദനെ അനുകരിച്ച് മീശ വളര്‍ത്തുന്നവരും അഭിനന്ദനാല്‍ പ്രചോദിതരായി സൈന്യത്തില്‍ ചേരാന്‍ തയ്യാറെടുക്കുന്നവരുമുണ്ട്. എന്നാല്‍ ഇവിടെ മാത്രമല്ല അഭിനന്ദന് ആരാധകരുളളത്. അങ്ങ് പാകിസ്താനിലുമുണ്ട്.

പാക് സേനയെ തുരത്തുന്നതിനിടെ

പാക് സേനയെ തുരത്തുന്നതിനിടെ

അതിര്‍ത്തി കടന്ന് ആക്രമിക്കാന്‍ എത്തിയ പാക് സൈന്യത്തിന്റെ വിമാനങ്ങളെ തുരത്തുന്നതിനിടയിലാണ് വിമാനം തകര്‍ന്ന് അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താനില്‍ വീണത്. നാട്ടുകാരുടെ കയ്യേറ്റത്തില്‍ നിന്ന് പാക് സൈന്യം അഭിനന്ദനെ രക്ഷപ്പെടുത്തി കസ്റ്റഡിയിലെടുത്തു.

കാത്തിരുന്ന് രാജ്യം

കാത്തിരുന്ന് രാജ്യം

ഇന്ത്യന്‍ പൈലറ്റ് പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ അകപ്പെട്ടു എന്ന വാര്‍ത്ത രാജ്യം ഞെട്ടലോടെയാണ് കേട്ടത്. അഭിനന്ദന്റെ സുരക്ഷിതമായ തിരിച്ച് വരവിനെ കുറിച്ച് രാജ്യം ആശങ്ക പൂണ്ടു. മുറിവേറ്റ അഭിനന്ദന്റെ വീഡിയോകള്‍ പാകിസ്താനില്‍ നിന്ന് പുറത്ത് വന്നത് ആശങ്ക വര്‍ധിപ്പിച്ചു.

ഒടുവിൽ മടക്കം

ഒടുവിൽ മടക്കം

ഇന്ത്യയും അന്താരാഷ്ട്ര സമൂഹവും കടുത്ത സമ്മര്‍ദം ചെലുത്തിയതിന്റെ ഭാഗമായി അഭിനന്ദനെ വിട്ടയക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചു. അഭിനന്ദനെ ഉപദ്രവിക്കരുതെന്നും സുരക്ഷിതമായി ഇന്ത്യയ്ക്ക് കൈമാറണം എന്നും ആവശ്യപ്പെട്ട് പാകിസ്താനിലെ യുവാക്കള്‍ അടക്കം തെരുവില്‍ ഇറങ്ങിയിരുന്നു.

രാജ്യത്തിന്റെ ഹീറോ

രാജ്യത്തിന്റെ ഹീറോ

ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അഭിനന്ദനെ ഹീറോ ആയാണ് രാജ്യം സ്വീകരിച്ചത്. അഭിനന്ദനെ മീശ അനുകരിക്കാന്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ തിരക്കേറി. കശ്മീരില്‍ നിന്നടക്കം നിരവധി യുവാക്കള്‍ അഭിനന്ദനെ പോലെയാകാന്‍ പട്ടാളത്തില്‍ ചേരാന്‍ തയ്യാറായി മുന്നോട്ട് വന്നു.

ചർച്ചയായി ചായക്കട

ചർച്ചയായി ചായക്കട

ഇന്ത്യയില്‍ മാത്രമല്ല, പാകിസ്താനിലും താരമായി മാറിക്കഴിഞ്ഞിരിക്കുന്നു അഭിനന്ദന്‍ വര്‍ധമാന്‍. പാകിസ്താനിലെ ഒരു നഗരത്തിലെ ചായക്കടയിലുണ്ട് നമ്മുടെ അഭിനന്ദന്‍. അഭിനന്ദന്റെ ചിത്രവുമായി പാകിസ്താനിലെ ഒരു ചായക്കടയില്‍ സ്ഥാപിച്ചിരിക്കുന്ന ബാനറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം

'ഈ ചായ ശത്രുക്കളെ പോലും സുഹൃത്തുക്കളാക്കുന്നു'

'ഈ ചായ ശത്രുക്കളെ പോലും സുഹൃത്തുക്കളാക്കുന്നു'

പാക് സൈന്യത്തിന്റെ കസ്റ്റഡിയായ അഭിനന്ദന്‍ ചായ കുടിക്കുന്ന ചിത്രമാണ് ചായക്കടയുടെ പരസ്യത്തിന് ഉപയോഗിച്ചിരിക്കുന്നത്. 'ഈ ചായ ശത്രുക്കളെ പോലും സുഹൃത്തുക്കളാക്കുന്നു' എന്നാണ് അഭിനന്ദന്റെ ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന പരസ്യ വാചകം. ഉറുദുവിലാണ് എഴുത്ത്

പാകിസ്താനിൽ എവിടെയോ

പാകിസ്താനിൽ എവിടെയോ

ഈ ചിത്രം ഒമര്‍ ഫറൂഖ് എന്ന ആളാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. പാകിസ്താനില്‍ എവിടെയോ ഉളള ചായക്കടയില്‍ അഭിനന്ദന്റെ ചിത്രമുളള ബാനര്‍ എന്നും ഒമര്‍ ഫറൂഖ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു. ഈ ചായക്കട ബാനര്‍ ആരെങ്കിലും ഫോട്ടോഷോപ്പ് ചെയ്തതാണോ യഥാര്‍ത്ഥത്തില്‍ ഉളളതാണോ എന്നത് വ്യക്തമല്ല.

വൈറലാക്കി സോഷ്യൽ മീഡിയ

വൈറലാക്കി സോഷ്യൽ മീഡിയ

എന്തായാലും ഈ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. യുദ്ധമല്ല സമാധാനമാണ് വേണ്ടത് എന്ന സന്ദേശത്തോടെ ഈ ചിത്രം സോഷ്യല്‍ മീഡിയ വൈറലാക്കുകയാണ്. അഭിനന്ദനെ ഉപയോഗിച്ച് ചിത്രീകരിച്ചത് എന്ന പേരില്‍ നേരത്തെ ഒരു പാകിസ്താനി തേയില കമ്പനിയുടെ പരസ്യവും പ്രചരിച്ചിരുന്നു.

ആ പരസ്യം വ്യാജം

ആ പരസ്യം വ്യാജം

കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താപല്‍ ടീ എന്ന ബ്രാന്‍ഡിന്റെ പേരിലാണ് വീഡിയോ പ്രചരിച്ചത്. ചായ കുടിക്കുന്ന അഭിനന്ദന്‍ ദ ടീ ഈസ് ഫന്റാസ്റ്റിക്, താങ്ക്യൂ എന്ന് പറയുന്നത് പരസ്യത്തില്‍ കാണാം. എന്നാലത് യഥാര്‍ത്ഥത്തിലുളള പരസ്യമായിരുന്നില്ല.. അഭിനന്ദന്റെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് പിന്നീട് വ്യക്തമായി.

''കുറ്റബോധം കൊണ്ട് മനസ്സ് വിതുമ്മി, ഞാൻ ക്രിസ്തുവിനെ ഓർത്തു''! പി ജയരാജനെ കുറിച്ച് അശോകൻ ചെരുവിൽ''കുറ്റബോധം കൊണ്ട് മനസ്സ് വിതുമ്മി, ഞാൻ ക്രിസ്തുവിനെ ഓർത്തു''! പി ജയരാജനെ കുറിച്ച് അശോകൻ ചെരുവിൽ

English summary
Pak tea stall owner uses image of IAF pilot Abhinandan Varthaman sipping tea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X