Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡിറാലി: 10000 ചായക്കടക്കാര്‍ക്ക് വിഐപി പാസ്

മുംബൈ: കേവലമൊരു ചായക്കച്ചവടക്കാരന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ പറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ പലര്‍ക്കും അഭിപ്രായമുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പണ്ട് ട്രെയിനില്‍ ചായ വിറ്റ് നടന്ന ആളാണ് മോഡിയെന്ന് പരാഹാസമുയര്‍ന്നത്. എന്നാല്‍ സാധാരണക്കാരനായ തനിക്ക് പോലും പ്രധാനമന്ത്രിയാകാന്‍ അവസരം തരുന്ന പാര്‍ട്ടിയാണ് എന്ന് പറഞ്ഞ് മോഡി ഈ കളിയാക്കലുകളെ നേരിട്ടു.

കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയ്ക്ക് എതിരെയുള്ള ഒരായുധമായി മോഡി പിന്നീട് പലപ്പോഴും ഈ ചായക്കച്ചവടക്കാരന്‍ പ്രയോഗം ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴിതാ മുംബൈയില്‍ നടക്കാനിരിക്കുന്ന മോഡി റാലിയില്‍ വി ഐ പി ടിക്കറ്റ് കൊടുത്ത് പതിനായിരം ചായക്കവില്‍പനക്കാരെയാണ് ബി ജെ പി കൊണ്ടുവരുന്നത്. റോഡരികില്‍ ചായ വില്‍ക്കുന്ന പതിനായിരം പേര്‍ക്കാണ് മോഡി റാലിയിലെ വി ഐ പിയാകാന്‍ അവസരം ഒരുങ്ങുന്നത്.

modi

ബാന്ദ്ര കുര്‍ല കോംപ്ലക്‌സില്‍ നടക്കുന്ന റാലിയിലേക്ക് ക്ഷണിച്ചുകൊണ്ട് ബി ജെ പി നേതാവ് രാജ് പുരോഹിത് ചായക്കടക്കാര്‍ക്കുള്ള വി ഐ പി പാസിന്റെ വിതരണം ആരംഭിച്ചു. അഹമ്മദാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ ചായവില്‍പനക്കാരനായാണ് മോഡി ജീവിതം തുടങ്ങിയത്. ഇത് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ കളിയാക്കിയിട്ടുണ്ട്. എന്നാല്‍ മോഡിക്ക് അതില്‍ യാതൊരു കുറച്ചിലും ഇല്ല, രാജ്യത്തെ വില്‍ക്കുന്നവരെക്കാള്‍ ഭേദമാണ് ചായ വില്‍ക്കുന്ന ആള്‍ - ഇങ്ങനെ പോകുന്നു ബി ജെ പിയുടെ പ്രചാരണം.

മോഡി റാലിയില്‍ ക്ഷണം ലഭിച്ചതില്‍ ചായ വില്‍പനക്കാരും സന്തോഷത്തിലാണ്. മഹാ ഗര്‍ജന റാലി ദിവസം കടയടച്ചിട്ടാണെങ്കിലും മോഡിയെ കാണാന്‍ പോകാനാണ് ഇവരുടെ പരിപാടി. ചായ വില്‍പനക്കാര്‍ക്ക് മാത്രമല്ല, റാലിയില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ള എല്ലാവര്‍ക്കും സ്വാഗതം പറയുകയാണ് പാര്‍ട്ടി. റാലിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാനായി ടോള്‍ ഫ്രീ നമ്പരും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ചയാണ് റാലി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+