കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം കണ്ട് പിടിച്ചത് റൈറ്റ് സഹോദരന്മാര്‍ അല്ല.. ഇന്ത്യക്കാരെന്ന് മോദി സർക്കാരിലെ പുതിയ മന്ത്രി!

  • By Anamika
Google Oneindia Malayalam News

ദില്ലി: ലോകത്തെ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറിയാണ് ഗണപതിയുടേത് എന്ന് പറഞ്ഞ പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കളുള്ള നമ്മുടെ നാട്ടില്‍ വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണ് എന്ന് കേട്ടാല്‍ അത്ഭുതപ്പെടാനൊന്നുമില്ല. മോദി മന്ത്രിസഭയിലെ പുതിയ മന്ത്രിയായ സത്യപാല്‍ സിങാണ് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരല്ലെന്നും വിദ്യാര്‍ത്ഥികള്‍ രാമായണത്തിലെ പുഷ്പകവിമാനം കണ്ട് പഠിക്കണം എന്നുമാണ് മാനവശേഷി മന്ത്രിയായ സത്യപാല്‍ സിങ്ങ് പറഞ്ഞിരിക്കുന്നത്. ഇന്ത്യക്കാര്‍ വിമാനം കണ്ടുപിടിച്ചതിനാല്‍ വിശ്വകര്‍മ്മ ദേവനെക്കുറിച്ച് കൂടുതല്‍ പഠിക്കണം എന്നും വിദ്യാര്‍ത്ഥികളോട് മന്ത്രി ആവശ്യപ്പെട്ടു.

ഓണത്തിനും പിറന്നാളിനും ദിലീപ് ഒപ്പമില്ല.. കാവ്യയുടെ വിധി! ദിലീപ് വിളിച്ചപ്പോൾ പൊട്ടിക്കരഞ്ഞു?ഓണത്തിനും പിറന്നാളിനും ദിലീപ് ഒപ്പമില്ല.. കാവ്യയുടെ വിധി! ദിലീപ് വിളിച്ചപ്പോൾ പൊട്ടിക്കരഞ്ഞു?

BJP

1903ല്‍ റൈറ്റ് സഹോദരന്മാര്‍ വിമാനം പറത്തിയെന്നാണ് പുസ്തകങ്ങളില്‍ പറയുന്നത്. എന്നാല്‍ 1895ല്‍ തന്നെ ശിവാകര്‍ ബാബുജി എന്ന ഇന്ത്യക്കാരന്‍ വിമാനമുണ്ടാക്കിയിരുന്നു. എന്‍ജിനീയറിംഗ് കോളേജുകളിലും ഐഐടികളിലും ഇതെല്ലാം പഠിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പുരാണത്തിലും സംസ്‌ക്കാരത്തിലും നിരവധി കണ്ടുപിടുത്തങ്ങളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഖിലേന്ത്യാ സാങ്കേതിക വിദ്യാ കൗണ്‍സിലിന്റെ വിശ്വകര്‍മ പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

English summary
Airplane was invented by indians, says HRD minister Satya Pal Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X