കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് ഫെസ്റ്റിനെ അനൂകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ്: ചെയ്തതിന് ജാര്‍ഖണ്ഡില്‍ അധ്യാപിക അറസ്റ്റില്‍!!

  • By Desk
Google Oneindia Malayalam News

ജംഷേദ്പൂര്‍: ഫേസ്ബുക്കില്‍ ആക്ഷേപകരമായ പോസ്റ്റിട്ട സര്‍ക്കാര്‍ കോളജ് അധ്യാപിക അറസ്റ്റില്‍. 2017ല്‍ ചെന്നൈയില്‍ നടന്ന ബീഫ് പാര്‍ട്ടിയെ അനുകൂലിച്ച് പോസ്റ്റിട്ട അധ്യാപികയെയാണ് രണ്ട് വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തിരിക്കുന്നത്. ജംഷേദ്പൂര്‍ സഹകരണ കോളജിലെ കോണ്‍ട്രാക്ട് അധ്യാപിക ജീത്രായ് ഹന്‍സ്ദയെയാണ് സാക്ചിയില്‍ വെച്ച് ശനിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ടയിൽ ഞെട്ടിച്ച് സുരേന്ദ്രൻ, ഒന്നര ലക്ഷത്തിലേറെ അധിക വോട്ട്, കണക്കുകളുമായി സുരേന്ദ്രൻ!പത്തനംതിട്ടയിൽ ഞെട്ടിച്ച് സുരേന്ദ്രൻ, ഒന്നര ലക്ഷത്തിലേറെ അധിക വോട്ട്, കണക്കുകളുമായി സുരേന്ദ്രൻ!

ഐപിസിയിലെയും ഐടി ആക്ടിലെയും വിവിധ സെക്ഷനുകള്‍ ചേര്‍ത്താണ് അധ്യാപികക്കെതിരെ കേസെടുത്തിരിക്കുന്നത്. മാത്രമല്ല ജീത്രായിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു നല്‍കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് സാക്ചി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഐഐടി മദ്രാസിലെ കുട്ടികള്‍ സംഘടിപ്പിച്ച ബീഫ് പാര്‍ട്ടിയെ അനുകൂലിച്ച് പോസ്റ്റിട്ടതിനെ തുടര്‍ന്ന് ആര്‍എസ്എസിന്റെ വിദ്യാര്‍ഥി വിഭാഗമായ എബിവിപി നല്‍കിയ പരാതിയിലാണ് അധ്യാപികക്കെതിരെ കേസെടുത്തിരിക്കുന്നത്.

arrest-01-600-09-

കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നിയമത്തിനെതിരെയാണ് 2017ല്‍ ഐഐടി മദ്രാസിലെ വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്. ഹന്‍സ്ദയെ പിരിച്ച് വിടണമെന്ന ആവശ്യവുമായി വിദ്യാര്‍ഥി യൂണിയന്‍ എത്തിയതിനെ തുടര്‍ന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

English summary
Teacher arrested in Jharkhand over facebook supports beef fest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X