വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍
ശ്രീനഗര്‍: സ്ത്രീകളെ ലൈഗികായി പീഡിപ്പിക്കുന്നവരെ അറസ്റ്റ് ചെയയ്യുകയും ശിക്ഷിക്കുകയും ചെയ്യന്നുണ്ടെങ്കിലും അതിക്രമങ്ങള്‍ക്ക് മാത്രം ഒരു കുറവുമില്ല. ദിനംപ്രതി അത് കൂടുന്നു. അച്ഛനും സഹോദരനും സഹപാഠിയും അധ്യപകനും എല്ലാം അതില്‍പ്പെടുന്നു.
ശ്രീനഗറില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിലായ വാര്‍ത്തയാണ് ഒടുവില്‍ കേള്‍ക്കുന്നത്. സംഭവവമായി ബന്ധപ്പെട്ട് നാല്‍പ്പതുകാരനായ അധ്യാപകന്‍ പര്‍വീസ് അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശ്രീനഗറിലെ ബര്‍സല്ലയിലാണ് സംഭവം. പെണ്‍കുട്ടിക്ക് എന്നും ട്യൂഷനെടുക്കുന്നയാളാണ് പര്‍വീസ് അഹമ്മദ്. ശനിയാഴ്ചയാണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ഫോറന്‍സിക് തെളിവെടുപ്പ് നടത്തിയതായതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് സധര്‍ പൊലീസ് അറിയിച്ചു.












Click it and Unblock the Notifications