മുസ്ലീം വിദ്യാർത്ഥികളെ തല്ലാൻ ഹിന്ദു വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട് അധ്യാപിക; വീഡിയോ വൈറൽ, പ്രതിഷേധം
ലഖ്നൗ; യുപിയിൽ മുസ്ലീം വിദ്യാർത്ഥിയെ തല്ലാൻ ഹിന്ദു വിദ്യാർത്ഥിയെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപികയുടെ വീഡിയോ പുറത്ത്. മുസാഫർ നഗർ പ്രദേശത്തുള്ള നേഹ പബ്ലിക് സ്കൂളിലാണ് സംഭവം. വീഡിയോ എന്ന് ഷൂട്ട് ചെയ്തെന്ന് വ്യക്തമല്ല. അതേസമയം വീഡിയോ പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
മുസ്ലീം വിദ്യാർത്ഥിയിടെ മുഖത്ത് അടുക്കാൻ മറ്റ് ഹിന്ദു വിദ്യാർത്ഥികളോട് അധ്യാപിക ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. എന്തുകൊണ്ടാണ് ശക്തിയായി അടിക്കാത്തതെന്നും വിദ്യാർത്ഥികളോട് അധ്യാപിക ആവശ്യപ്പെടുന്നുണ്ട്.

അതേസമയം സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കടുത്ത ഭാഷയിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.'നിരപരാധികളായ കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, വിദ്യാലയം. പോലെയുള്ള ഒരു പുണ്യസ്ഥലത്തെ വെറുപ്പിന്റെ കമ്പോളമാക്കി മാറ്റുന്നു.ഒരു അധ്യാപകന് രാജ്യത്തിന് വേണ്ടി ഇതിലും മോശമായി ഒന്നും ചെയ്യാൻ കഴിയില്ല.ഇന്ത്യയുടെ ഓരോ കോണിലും തീയിട്ട ബിജെപിയുടെ അതേ മണ്ണെണ്ണയാണ് ഇത്. കുട്ടികളാണ് ഇന്ത്യയുടെ ഭാവി - അവരെ വെറുക്കരുത്, നമ്മൾ എല്ലാവരും ഒരുമിച്ച് അവരെ സ്നേഹം പഠിപ്പിക്കണം', രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
അതിനിടെ സംഭവം വിവാദമയെങ്കിലും പോലീസിൽ പരാതിപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് മുസ്ലീം വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു. 'പരാതി നൽകാൻ ഇല്ല, കുട്ടിയെ സ്കൂളിൽ നിന്നും മാറ്റാനാണ് തീരുമാനം', പിതാവ് പറഞ്ഞു. അതേസമയം ക്ലിപ്പ് വൈറലായതോടെ മൻസൂർപൂർ സ്റ്റേഷൻ ഇൻചാർജിനോട് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് മുസാഫർ പോലീസ് അറിയിച്ചു.
അ്ധ്യാപികയ്ക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്നും പോലീസ് പറഞ്ഞു. വീഡിയോയിലെ അപകീർത്തികരമായ പ്രസ്താവനയെ കുറിച്ച് ഞങ്ങൾ സ്കൂൾ പ്രിൻസിപ്പലുമായി സംസാരിച്ചുവെന്ന് പോലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് പറഞ്ഞു.












Click it and Unblock the Notifications