കാല്‍തിരുമ്മിക്കൊടുക്കാന്‍ വിസമ്മതിച്ചു, മൂന്നാംക്ളാസുകാരന്‍റെ കാല്‍ അധ്യാപകന്‍ തല്ലിയൊടിച്ചു
ദില്ലി: കാല്‍ തിരുമ്മിക്കൊടുക്കാന്‍ വിസമ്മതിച്ചതിന് മൂന്നാം ക്ളാസുകാരന്റെ കാല്‍ അധ്യാപകന്‍ തല്ലിയൊടിച്ചു. ദില്ലിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സ്ഥിരമായി കുട്ടികളെക്കൊണ്ട് കാല്‍ തിരുമ്മിയ്ക്കുന്നത് അധ്യാപകന്റെ പതിവായിരുന്നു. ഇതിന് വിസമ്മതിച്ചതോടെയാണ് കുട്ടിയെ മര്‍ദ്ദിച്ചത്.
കാല്‍ തിരുമ്മാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടപ്പോള്‍ എട്ടുവയസുകാരനായ കുട്ടി മടി കാണിച്ചു. മാത്രമല്ല പരാതി പറയുകയും ചെയ്തു. ഇതോടെ അധ്യാപകന്‍ കുട്ടിയെ എടുത്തുയര്‍ത്തിയ ശേഷം താഴേയ്ക്ക് അടിച്ചു. തുടര്‍ന്നാണ് കുട്ടിയുടെ കാല്‍ ഒടിഞ്ഞത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിയ്ക്കാന്‍ പോലും സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു.

ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാന്‍ രണ്ട് കുട്ടികളെ വാതില്‍ക്കല്‍ നിര്‍ത്തിയ ശേഷമാണ് അധ്യാപകന്‍ എന്നും കുട്ടികളെക്കൊണ്ട് കാല്‍ തിരുമ്മിയ്ക്കുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അധ്യാപകനെതിരെ പരാതിപ്പെട്ടെങ്കിലും സ്‌കൂള്‍ അധികൃതരും സംഭവം അവഗണിയ്ക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.












Click it and Unblock the Notifications