കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകനെതിരെ 12 വിദ്യാർത്ഥിനികളുടെ പരാതി, ലൈംഗീക പീഡനം, സംഭവം ധർമ്മശാലയിൽ!

Google Oneindia Malayalam News

ധർമ്മശാല: രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗീക അതിക്രമങ്ങൾ വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഠുവയില്‍ എട്ട് വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതിന്റെ പശ്ചാത്തലത്തില്‍ കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കി നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍. എന്നിട്ട് പോലും അതിക്രമം ഒട്ടും കുറയുന്നില്ല എന്നതാണ് വസ്തുത.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമം തടയുന്നതിന്റെ ഭാഗമായി 2012-ലാണ് പോക്‌സോ നിലവില്‍ വന്നതെങ്കിലും എത്ര നിയമം വന്നാലും നമ്മുടെ കുട്ടികള്‍ ഇവിടെ സുരക്ഷിതരല്ലെന്ന് ഓരോ വര്‍ഷവും ബാലാവകാശ കമ്മിഷനും സംസ്ഥാന പോലീസും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹി നഗരത്തില്‍ പോലും കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 4000 പോക്‌സോ കേസുകളാണ് വിവിധ കോടതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കിടക്കുന്നുണ്ട്.

രക്ത ബന്ധത്തിലുള്ളവർ

രക്ത ബന്ധത്തിലുള്ളവർ


ഇതില്‍ പാതിയിലേറെ കേസുകളില്‍ പ്രതിസ്ഥാനത്തുള്ളത് കുട്ടിയുമായി രക്തബന്ധത്തിലുള്ളവരാണ്. അധ്യാപകര്‍, രക്ഷിതാക്കള്‍, മതപാഠശാലാ അധ്യാപകര്‍, അയല്‍വാസികള്‍ എന്നിവരാണ് കേസുകളില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍. കുഞ്ഞുങ്ങളെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസുകളുമുണ്ട്. കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ കടുത്ത ശിക്ഷ തന്നെയാണ് നൽകുന്നത്.

അധ്യാപകൻ അറസ്റ്റിൽ

അധ്യാപകൻ അറസ്റ്റിൽ

ദൈവത്തിന് തുല്ല്യം കാണുന്ന അധ്യാപകർ പോലും കുട്ടികളെ കാമ കണ്ണുകളോടെയാണ് നോക്കുന്നതെന്ന് അടുത്ത കാലത്തായി പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലയിൽ നിന്നാണ് ഇപ്പോൾ പുതിയ വാർത്ത പുറത്ത് വരുന്നത്. വിദ്യാർത്ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. 12 വിദ്യാർ‌ത്ഥികൾ അധ്യാപകനെതിരെ പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തായത്.

പരാതി നൽകിയത് പ്രിൻസിപ്പലിനോട്

പരാതി നൽകിയത് പ്രിൻസിപ്പലിനോട്

ഹിമാചൽപ്രദേശിലെ ധർമ്മശാലയിലാണ് സംഭവം. പരാതി നൽകിയ വിദ്യാർത്ഥികൾ എല്ലാവരും പ്രായപൂർത്തിയാകാത്തവരാണെന്നാണ് വിവരം. പ്രദേശത്തെ സർക്കാർ സ്കൂൾ അധ്യാപകനെതിരെയാണ് വിദ്യാർത്ഥികൽ പരാതി നൽകിയത്. സ്കൂളിലെ പ്രിൻസിപ്പലിനോടാണ് അധ്യാപകൻ പീഡിപ്പിച്ച കാര്യം വിദ്യാർത്ഥികൾ പറഞ്ഞത്. പ്രിൻസിപ്പൽ സെഷ്വൽ ഹറാസ്മെന്റ് കമ്മറ്റിയെ വിവരം അറിയിക്കുകയും അവർ പോലീസിൽ അറിയിക്കുകയുമായിരുന്നു.

പോക്സോ ആക്ടും 354 വകുപ്പും പ്രകാരം കേസ്

പോക്സോ ആക്ടും 354 വകുപ്പും പ്രകാരം കേസ്

തുടർന്ന് അധ്യാപകനെതിരെ പോക്സോ ആക്ടും 354 വകുപ്പും പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തുവെന്നും ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. സ്കൂളിലെ സംസ്കൃത അധ്യാപകനാണ് പ്രതി. എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്.

English summary
Teacher booked under POCSO case in Himachal Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X