കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഠിക്കാന്‍ മോശമായതിന്‌ നാലാം ക്ലാസുകാരുടെ കാലില്‍ അധ്യാപിക കര്‍പ്പൂരം കത്തിച്ചു

  • By Pratheeksha
Google Oneindia Malayalam News

ചെന്നൈ:പഠിക്കാന്‍ മോശമായതിന് നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയ ശിക്ഷ ചെറുതൊന്നുമല്ല. പിഞ്ചു കുട്ടികളുടെ കാലില്‍ അധ്യാപിക കര്‍പ്പൂരം കത്തിച്ചാണ് ശിക്ഷ നടപ്പാക്കിയത്. തമിഴ്‌നാട്ടിലെ വില്ലപുരം ജില്ലയിലെ ഉലുണ്ടുര്‍പേട്ടിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പഠിക്കാന്‍ മോശമായിരുന്ന 13 ഓളം കുട്ടികളുടെ കാലിലാണ് അധ്യാപിക വൈജയന്തിമാല കര്‍പ്പൂരം കത്തിച്ചത്.

മററു കുട്ടികളോട് ഇവരെ പിടിച്ചു വയ്ക്കാന്‍ പറഞ്ഞ അധ്യാപിക കുട്ടികളെ വരിയായി നിര്‍ത്തി കര്‍പ്പുരം കത്തിച്ചു വയ്ക്കുകയായിരുന്നു. വേദനകൊണ്ടു പുളഞ്ഞ കുട്ടികളോട് ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അധ്യാപികയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ സ്‌കൂളിനു പുറത്തു തടിച്ചു കൂടിയിരുന്നു. കുട്ടികളെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

06-1454743494-

13 പേരുടെയും കാല്‍ പാദം പൊള്ളിയ നിലയിലാണ്. അധ്യാപികക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു. ഇവരെ ജൂണ്‍ 24 വരെ കസ്റ്റഡിയില്‍ വിട്ടതായി ജില്ലാ എസ് പി നരേന്ദര്‍ കുമാര്‍ അറിയിച്ചു. വൈജയന്തിമാലയെയും സ്‌കൂളിലെ പ്രധാന അധ്യാപകനെയും വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടു

English summary
a primary school teacher in Paali, near Ulundurpet in Villupuram district, burned her students with camphor as a punishment for poor academic performance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X