കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാർക്ക് വേണോ? സർവ്വകലാശാല അധികൃതർക്ക് 'വഴങ്ങികൊടുക്കണം', വിദ്യാർത്ഥിനികൾക്ക് അധ്യാപികയുടെ ഉപദേശം...

  • By Desk
Google Oneindia Malayalam News

ചെന്നൈ: മാതാ, പിതാ, ഗുരു, ദൈവം എന്നാണ് സാധാരണ പറയാറ്. ദൈവത്തേക്കാൾ മുന്നിലാണ് ഗുരുവിന്റെ സ്ഥാനം. എന്നാൽ പുറത്തുവരുന്ന പല വാർത്തകളും ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നതല്ലെന്നാണ് മറ്റൊരു യാഥാർത്ഥ്യം. ചെന്നൈയിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വരുന്നത്. സർവ്വകലാശാല അധികൃതർക്ക് വഴങ്ങിക്കൊടുക്കാൻ അധ്യാപിക വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടെന്നാണ് വാർത്ത. സര്‍വകലാശാലാ അധികൃതര്‍ക്ക് 'വഴങ്ങിക്കൊടുക്കാന്‍' വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ കോളേജ് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു.

രുദുനഗര്‍ അറുപ്പുക്കോട്ടയിലെ ദേവാംഗ ആര്‍ട്‌സ് കോളേജിലെ ഗണിതവകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മല ദേവിയാണ് അറസ്റ്റിലായത്. അറുപ്പുകോട്ടൈയ്ക്കടുത്ത വീട്ടില്‍ ഒളിവിലായിരുന്നു അധ്യാപികയെ തിങ്കളാഴ്ച വൈകിട്ടോടെ പോലീും റവന്യൂ അധികൃതരും വീടിന്റഎ പൂട്ടു തുറന്ന് അകത്ത് കയറി അറസ്റ്റ് ചെയ്യുകയായിരുന്നു. വഴങ്ങികൊടുക്കുകയാണെങ്കിൽ അക്കാദമിക് തലത്തില്‍ ഉയരങ്ങളിലെത്താനും ധാരാളം പണമുണ്ടാക്കാനും കഴിയുമെന്നുമായിരുന്നു ഉപദേശം.

സര്‍വകലാശാല രജിസ്ട്രാറുടെ പരാതി

സര്‍വകലാശാല രജിസ്ട്രാറുടെ പരാതി

മധുര കാമരാജ് സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയെത്തുടര്‍ന്നാണ് അധ്യാപിക നിർമ്മല ദേവിയെ അറസ്റ്റ് ചെയ്തത്. നാലുവിദ്യാര്‍ഥിനികളെ ഫോണില്‍ വിളിച്ച് മധുര കാമരാജ് സര്‍വകലാശാലയിലെ ഉന്നതമേധാവികള്‍ക്ക് ശാരീരികമായി വഴങ്ങിക്കൊടുക്കാന്‍ നിര്‍മല ദേവി നിര്‍ദേശിച്ചെന്നായിരുന്നു രജിസ്റ്ററുടെ പരാതി. ഫോണ്‍സംഭാഷണം ചോര്‍ന്നതോടെയാണ് വിവാദമുയര്‍ന്നത്.

അക്കാദമിക തലത്തിൽ ഉയരങ്ങളിലെത്താം

അക്കാദമിക തലത്തിൽ ഉയരങ്ങളിലെത്താം

വിരുദുനഗര്‍ അറുപ്പുക്കോട്ടയിലെ ദേവാംഗ ആര്‍ട്‌സ് കോളേജിലെ ഗണിതവകുപ്പ് അസിസ്റ്റന്റ് പ്രൊഫസറാണ് നിർമ്മല ദേവി. നാലുവിദ്യാര്‍ഥിനികളെ ഫോണില്‍ വിളിച്ച്‌ മധുര കാമരാജ് സര്‍വകലാശാലയിലെ ഉന്നതമേധാവികള്‍ക്ക് ശാരീരികമായി വഴങ്ങിക്കൊടുക്കാന്‍ നിര്‍മല ദേവി നിര്‍ദേശിച്ചെന്നാണ് പരാതി. ഇതിലൂടെ അക്കാദമിക് തലത്തില്‍ ഉയരങ്ങളിലെത്താനും ധാരാളം പണമുണ്ടാക്കാനും കഴിയുമെന്നും അധ്യാപിക ഉപദേശിച്ചു. ഫോണ്‍സംഭാഷണം ചോര്‍ന്നതോടെയാണ് വിവാദമുയര്‍ന്നത്.

വാക്കുകൾ വളച്ചൊടിച്ചു

വാക്കുകൾ വളച്ചൊടിച്ചു

തങ്ങള്‍ക്കുവേണ്ടത് സര്‍ക്കാര്‍ ജോലിയാണെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയപ്പോള്‍, വൈസ് ചാന്‍സലര്‍ പദവിക്കുപോലും ഇപ്പോള്‍ രാഷ്ട്രീയസ്വാധീനം ആവശ്യമാണെന്നായിരുന്നു അധ്യാപികയുടെ മറുപടി. അതേസമയം, പുറത്തായ സംഭാഷണം തന്റേതാണെന്നും എന്നാല്‍, കുട്ടികള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അധ്യാപിക നിര്‍മല ദേവി പ്രതികരിച്ചു.

കളങ്കമുണ്ടാക്കാൻ കെട്ടിചമച്ചത്

കളങ്കമുണ്ടാക്കാൻ കെട്ടിചമച്ചത്

മാര്‍ച്ച് 15-നാണ് നിര്‍മല ദേവി വിദ്യാര്‍ഥികളുമായി ഫോണ്‍സംഭാഷണം നടത്തിയത്. 19 മിനിറ്റുനേരം നീണ്ടു നിന്ന സംഭാഷണമായിരുന്നു നടന്നത്. അടുത്തയാഴ്ച വിളിക്കുമ്പോള്‍ ഉത്തരം നല്‍കണമെന്നുപറഞ്ഞാണ് അധ്യാപിക ഫോണ്‍സംഭാഷണം അവസാനിപ്പിക്കുന്നത്. മധുര സര്‍വകലാശാലയുടെ പേരിന് കളങ്കമുണ്ടാക്കാന്‍വേണ്ടി കെട്ടിച്ചമച്ചതാണിതെന്ന് വൈസ് ചാന്‍സലര്‍ പിപി ചെല്ലദുരൈ കുറ്റപ്പെടുത്തി.

വകുപ്പുതല അന്വേഷണത്തിനും ഉത്തരവ്

വകുപ്പുതല അന്വേഷണത്തിനും ഉത്തരവ്

വിദ്യാർത്ഥിനികൾ കോളേജ് അധികൃതർക്കെതിരെ പരാതി നൽകിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. വകുപ്പുതല അന്വേഷണത്തിനും ഉത്തര വിട്ടിട്ടുണ്ട്. അതേസമയം സംഭാഷണത്തിൽ സൂചിപ്പിച്ച സർവ്വകലാശാല ഉന്നതൻ ആരാണെന്ന് വ്യക്തമല്ല. കോളേജിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ മൂന്നാഴ്ചമുമ്പ് കമ്മറ്റിയെ നിയമിച്ചിരുന്നുവെന്നും ഇതേതുടർന്ന് നടത്തിയ നടത്തിയ നാടകമാണ് ഇതെന്ന് സംശയിക്കുന്നതായും വിസി അഭിപ്രായപ്പെട്ടു.

<strong>അമേരിക്കയിൽ കാണാതായ മലയാളി കുടുംബത്തിലെ അവസാന മൃതദേഹവും കണ്ടെത്തി, അപകടമെന്ന് പോലീസ്!!</strong>അമേരിക്കയിൽ കാണാതായ മലയാളി കുടുംബത്തിലെ അവസാന മൃതദേഹവും കണ്ടെത്തി, അപകടമെന്ന് പോലീസ്!!

<strong>ദിലീപ് വീണ്ടും വിദേശത്തേക്ക്; പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കെന്ന്... കോടതി അനുമതി!!</strong>ദിലീപ് വീണ്ടും വിദേശത്തേക്ക്; പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കെന്ന്... കോടതി അനുമതി!!

English summary
An assistant professor of Devanga Arts College Virudhunagar has left a black mark on the teacher community seen as the temple of knowledge and wisdom and source for advice for parents and children.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X