പ്രണയിച്ച് വിവാഹം കഴിച്ചു; അധ്യാപകരെ പിടിച്ചുവിട്ടും, കണ്ടെത്തിയ കാരണമാണ് ഭീകരം!
കശ്മീർ: പ്രണയ വിവാഹം ചെയ്ത് അധ്യാപക ദമ്പതികളെ പുറത്താക്കി സ്കൂൾ അധികൃതർ. പാംപോര്‍ മുസ്ലിം എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് താരിഖ് ഭട്ട് , സുമയ ബഷീര്‍ ദമ്പതികളെ പിരിച്ചു വിട്ടത്. കുങ്കുമ കൃഷിക്ക് പേരുകേട്ട കശ്മീരിലെ പാംപോറിലാണ് വിവാഹ ദിവസം തന്നെ ദമ്പതികള്‍ക്ക് പുറത്ത് പോകേണ്ടി വന്നത്. എന്നാൽ പിരിച്ചു വിടാൻ സ്കൂൾ അധികൃതര കണ്ടെത്തിയ വാദമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. അധ്യാപകരുടെ പ്രണയം സ്‌കൂളിലെ കുട്ടികള്‍ അനുകരിച്ചക്കുമെന്ന വിചിത്ര വാദമാണ് സ്കൂൾ അധികൃർ നിരത്തുന്നത്.
വര്‍ഷങ്ങളായി ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സുമയയുടെയും താരിഖിന്റെയും വിവാഹം മാസങ്ങള്‍ക്കു മുമ്പാണ് ഉറപ്പിച്ചത്. നവംബര്‍ 30നായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് ഇവര്‍ പ്രണയത്തില്‍ ആയിരുന്നു എന്നും, ഇത് സ്‌കൂളിലെ രണ്ടായിരത്തോളം വരുന്ന വിദ്യാര്‍ത്ഥികളെയും ഇരുന്നൂറോളം പ്രവര്‍ത്തകരെയും പ്രതികൂലമായി ബാധിക്കുമെന്നും സ്‌കൂള്‍ ചെയര്‍മാന്‍ ബഷീര്‍ മസൂദി പറഞ്ഞു.

അതേസമയം തങ്ങളുടെ വിവാഹം ഒരു കുറ്റകൃത്യമല്ലെന്നാണ് താരിഖ് ചൂണ്ടിക്കാട്ടുന്നത്. കുടുംബക്കാർ ആലോചിച്ച് നടത്തുന്ന വിവാഹമാമെന്നും അവർ പറയുന്നു. വിവാഹം ഉറപ്പിച്ചെന്ന കാര്യം സ്‌കൂളിലെ പ്രവര്‍ത്തകര്‍ക്കും അധികൃതര്‍ക്കും അറിയാമെന്നും താരിഖ് വ്യക്തമാക്കി. വിവാഹത്തിന് ഒരു മാസം മുമ്പ് രണ്ട് പേരും അവധിക്ക് അപേക്ഷിക്കുകയുംവ ചെയ്തിരുന്നു.












Click it and Unblock the Notifications