വിദ്യാര്‍ത്ഥിയുടെ മുടി വെട്ടിയ ടീച്ചര്‍ക്കെതിരെ പോലീസ് കേസ്
ജയ്പൂര്‍: സ്‌കൂളില്‍ വരുമ്പോള്‍ വൃത്തിയായി മുടി കെട്ടിയിലെങ്കില്‍ പിന്നെ കെട്ടാന്‍ മുടിയുണ്ടാക്കില്ല എന്നോര്‍ക്കണം. ജയ്പൂരിലെ പ്രൈമറി സ്‌കൂള്‍ ടീച്ചറാണ് വൃത്തിയായി മുടി കെട്ടിയില്ല എന്ന കാരണം പറഞ്ഞ് ഏഴാം
ക്ലാസ്സുകാരിയുടെ മുടി വെട്ടിയത്.
വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ പലതരത്തില്‍ മര്‍ദിച്ചതായി കേട്ടിട്ടുണ്ട്, ഇത്തരത്തില്‍ ഒരു വിചിത്രമായ സംഭവം നടക്കുന്നത് ആദ്യമായാണ്. കുട്ടിയുടെ മുടി വെട്ടിയതില്‍ പ്രതിഷേധിച്ച് വീട്ടുക്കാര്‍ സ്‌കൂളില്‍ പരാതി നല്‍കിയിട്ടുണ്ട്.

അധ്യാപിക പരസ്യമായി മാപ്പു പറയണം എന്നായിരുന്നു വീട്ടുക്കാരുടെ ആവശ്യം. എന്നാല്‍ ഇതിനോട് സഹകരിക്കാത്ത പക്ഷം പോലീസില്‍ പരാതി നല്‍കാനാണ് വീട്ടുക്കാരുടെ തീരുമാനം. ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ സംഭവത്തിന്റെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications