കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകന്‍ കസ്റ്റഡിയില്‍ മരിച്ചു, മരിച്ചത് പട്ടിണിമൂലം

  • By Siniya
Google Oneindia Malayalam News

ജയ്പുര്‍: അധ്യാപകന്‍ പോലിസ് കസ്റ്റഡിയില്‍ പട്ടിണിമൂലം മരിച്ചു. കോളേജ് അധ്യാപകനായ വികേഷ് കുമാര്‍ ഗൗറാണ് കഴിഞ്ഞ ദിവസം ജയ്പൂര്‍ ജയിലില്‍ മരിച്ചത്. ഇയാളുടെ ശരീരത്തില്‍ ഭക്ഷണത്തിന്റെ അംശം പോലും ഇല്ലായിരുന്നുവെന്ന് ജവര്‍ലാല്‍ നെഹ്‌റു ആശുപത്രിയില്‍ അധികൃതര്‍ പറഞ്ഞു. ഇവര്‍ നടത്തിയ പോസ്റ്റ്ുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദിവസങ്ങളായിട്ട് ഇയാള്‍ക്ക് ഭക്ഷണം നല്‍കിയിട്ടില്ല. കൂടാതെ ശരീരത്തില്‍ മുറിവുകളും കണ്ടെത്തിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അധ്യാപകനെ കസ്റ്റഡിയില്‍ എടുത്തതു മുതല്‍ ഉപദ്രവിക്കുകയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ ആരോപിച്ചു. മാത്രമല്ല ഇദ്ദേഹത്തിന്റെ സ്വകാര്യ ഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

rajasthan

വിദ്യാഭ്യാസ സ്ഥാപനത്തിന്റ ഉടമയായ ലക്ഷി ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിന് ശേഷം പോലിസ് ക്രൂരമായി ഉപദ്രവിക്കുകയായരിന്നു. ഒക്്ബര്‍ 23 ആണ് ലക്ഷ്മി ഖാന്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നവംബര്‍ 9 ആണ് വികേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തത്.

ജയിലില്‍ വച്ച് അവശനിലയിലായ വികേഷിനെ പോലിസുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുമുന്‍പെ മരിച്ചുവെന്ന് ഡോക്ടര്‍ പറഞ്ഞു. കൊലപാതകവുമായി ഒരുബന്ധവുമില്ലെന്ന് വികേഷിന്റെ പിതാവ് പറഞ്ഞു. കസ്റ്റഡില്‍ വച്ച് മരിക്കാനിടയായ സംഭവത്തില്‍ ഉത്തരവാദികളാവര്‍ക്കെതിരെ കേസെടുക്കണെമെന്ന് വികേഷിന്റെ കുടുംബം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പോലിസ് കേസെടുത്തു.

English summary
teacher died hungry in prison in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X