അധ്യാപിക വിദ്യാര്‍ത്ഥിയ്‌ക്കൊപ്പം ഒളിച്ചോടി
ചെന്നൈ: വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയെ അറസ്റ്റ് ചെയ്ത വാര്‍ത്ത ടെക്‌സാസില്‍ നിന്നായിരുന്നു. എന്നാല്‍ നമ്മുടെ നാടും ഇക്കാര്യത്തില്‍ അത്ര മോശമെന്നും അല്ല. കാര്യങ്ങള്‍ ടെക്‌സാസിലെ അത്ര എത്തിയില്ലെങ്കിലും!
പ്ലസ് ടു വിദ്യാര്‍ത്ഥിയ്‌ക്കൊപ്പം അധ്യാപിക ഒളിച്ചോടിയ വാര്‍ത്ത ചെന്നൈയില്‍ നിന്നാണ് വരുന്നത്. പക്ഷേ ഇവിടെ കാര്യങ്ങള്‍ അല്‍പം വ്യത്യസ്തമാണ്. രണ്ട് പേരും പ്രായ പൂര്‍ത്തി ആയവരാണ്.

വിദ്യാര്‍ത്ഥിയ്ക്ക് പ്രായം 20, അധ്യാപികയ്ക്ക് 25. ചെന്നൈയിലെ മുതലുഗപ്പട്ടിയിലാണ് സംഭവം. പാരലല്‍ കോളേജിലെ അധ്യാപികയും വിദ്യാര്‍ത്ഥിയും ആയിരുന്നു ഇവര്‍. രണ്ട് പേരും കുറച്ച് നാളായി പ്രണത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അധ്യാപികയെ കാണാനില്ലെന്നായിരുന്നു ആദ്യം പോലീസിന് ലഭിച്ച പരാതി. അധ്യാപികയുടെ പിതാവാണ് പരാതി നല്‍കിയത്. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിയക്കുമ്പോഴാണ് ഒരു വിദ്യാര്‍ത്ഥിയേയും കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ രണ്ട് പേരും പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞു.
മുതലുഗപ്പട്ടി ഗ്രാമവാസികള്‍ ശരിയ്ക്കും ഞെട്ടിയിരിയ്ക്കുകയാണ്. കാരണം. കഴിഞ്ഞ മാസം തൊട്ടടുത്തുള്ള ഗ്രാമത്തിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് 26 കാരിയായ അധ്യാപിക ഒളിച്ചോടിയത് 16 കാരനൊപ്പമായിരുന്നു.












Click it and Unblock the Notifications