കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

170 വാക്കുകള്‍ ഉപയോഗിച്ച് 50 ലക്ഷം വാക്യം; ഇംഗ്ലീഷ് അധ്യാപകന്‍ തന്റെ വിദ്യാര്‍ഥികള്‍ക്ക് ചെയ്തത്!!

ഇംഗ്ലീഷ് പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന തന്റെ വിദ്യാര്‍ഥികളുടെ നിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടി 2010ലാണ് ചവാന്‍ ദൗത്യം തുടങ്ങിയത്.

  • By Ashif
Google Oneindia Malayalam News

മുംബൈ: വെറും 170 ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് 50 ലക്ഷം വാക്യങ്ങളുണ്ടാക്കി റെക്കോര്‍ഡിട്ടിരിക്കുകയാണ് ഒരു അധ്യാപകന്‍. മുംബൈക്കടുത്ത തീര ഗ്രാമമായ ദഹാനുവില്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകനായ ബാലാസാഹിബ് ചവാന്‍ ആണ് റെക്കോഡിനുടമ. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സ് ഇദ്ദേഹത്തിന്റെ പരിശശ്രമത്തിന് അംഗീകാരം നല്‍കി.

Education

ഇംഗ്ലീഷ് പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന തന്റെ വിദ്യാര്‍ഥികളുടെ നിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടി 2010ലാണ് ചവാന്‍ ദൗത്യം തുടങ്ങിയത്. കെ എല്‍ പോന്ത ഹൈസ്‌കൂളില്‍ അധ്യാപകനായി എത്തിയ സമയത്തായിരുന്നു ഇത്. മിക്ക കുട്ടികള്‍ക്കും ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാന കാര്യങ്ങള്‍ വരെ അറിയില്ലായിരുന്നു.

ആദ്യം പത്ത് വാക്കുകള്‍ കുട്ടികളോട് പഠിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ആ വാക്കുകള്‍ ഉപയോഗിച്ച് വാക്യങ്ങളുണ്ടാക്കാന്‍ പ്രോല്‍സാഹിപ്പിച്ചു. പിന്നീട് നാമങ്ങളും സര്‍വനാമങ്ങളും ക്രിയകളും ക്രിയാ വിശേഷണങ്ങളും പഠിപ്പിച്ചു. അതുപയോഗിച്ച് പുതിയ വാക്യങ്ങളുണ്ടാക്കി. ഒരു വാക്യത്തിലെ വാക്കെടുത്ത് മറ്റൊരു വാക്യമുണ്ടാക്കി പരിശീലിപ്പിച്ചു.

പിന്നീട് കുട്ടികള്‍ക്ക് വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കും വിധം ചെറിയ വാക്യങ്ങളുണ്ടാക്കി പരിചയപ്പെടുത്തി. ഇപ്പോള്‍ 50 ലക്ഷം വാക്യങ്ങളാണ് ഇദ്ദേഹം ഉണ്ടാക്കിയത്. അതിന് ഉപയോഗിച്ചതാവട്ടെ വെറും 170 വാക്കുകള്‍.

മൂന്ന് മാസം മുമ്പ് ചവാന്‍ ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സിനെ സമീപിച്ച് തന്റെ പരിശ്രമങ്ങള്‍ കാണിക്കുകയും രജിസ്‌ട്രേഷന്‍ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ചവാന്റെ പരിശ്രമത്തിന് ഫലം കണ്ടു. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ നിന്നു അറിയിപ്പും വന്നു.

English summary
A secondary school teacher from Dahanu has set the national record for framing the 'maximum sentences using minimum words' in English language. Balasaheb Chavan, 37, framed 50 lakh sentences using only 170 words while creating teaching techniques to help his vernacular-medium students understand and retain the language. The teacher was granted recognition by the India Book of Records recently.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X