Get Updates
Get notified of breaking news, exclusive insights, and must-see stories!

12കാരിയെ പീഡിപ്പിച്ച അധ്യാപകന് ജീവപര്യന്തം

വഡോദര: 12 കാരിയായ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ അധ്യാപകന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഗുജറാത്തിലെ വഡോദരയ്ക്കടുത്ത അജോദിലാമ് സംഭവം. ട്യൂഷന്‍ സെന്റര്‍ അധ്യാപകനായ പ്രണവ് പട്ടേല്‍ എന്ന 31 കാരനെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ജീവപര്യന്തത്തിന് പുറമേ പിഴയായി 50000 രൂപ, പെണ്‍കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം എന്നിവ അടക്കാനും പ്രതിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഏതാണ്ട് ഒന്നരവര്‍ഷത്തോളമാണ് പ്രണവ് പട്ടേല്‍ ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്.

child abuse

എന്താണ് സംഭവിക്കുന്നത് എന്ന് പോലും പെണ്‍കുട്ടിക്ക് അറിയില്ലായിരുന്നു എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. സഹപാഠിയിലൂടെയാണ് പെണ്‍കുട്ടിയുടെ അമ്മ പീഡനവിവരം അറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് പ്രണവ് പട്ടേലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അധ്യാപക വിദ്യാര്‍ഥി ബന്ധത്തിന്റെ മഹനീയത കളങ്കപ്പെടുത്തുന്ന പ്രവൃത്തിയാണ് പ്രണവ് പട്ടേലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് വിധി പ്രസ്താവത്തിനിടെ സെഷന്‍് ജഡ്ജി ആര്‍ എ ഗോഖാരി പറഞ്ഞു. വിവാഹിതനും അധ്യാപകനുമായ ഒരാളില്‍ നിന്നും ഒരിക്കലും ഇത്തരത്തില്‍ ഒരു പ്രവൃത്തി ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

പഠനത്തില്‍ മോശമായ നിരവധി കുട്ടികള്‍ ഇയാളുടെ ട്യൂഷന്‍ സെന്ററില്‍ പഠിക്കാനായി വരുന്നുണ്ട്. കൂടുതല്‍ കുട്ടികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+