പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയ അധ്യാപകനെ വീട്ടുകാര്‍ അടിച്ചുകൊന്നു
ലഖ്‌നൊ: കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ലഖ്‌നൊവിലാണ് സംഭവം. 20 വയസ്സ് പ്രായമുള്ള പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയ രാജ്കുമാര്‍ എന്ന അധ്യാപകനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് 32 വയസ്സുണ്ട്. ലഖ്‌നൊവിന് 25 കിലോമീറ്റര്‍ മാറി മലിഹാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ലഖ്‌നൊവിനടുത്ത ഗഡോഹോ എന്ന ഗ്രാമത്തിലാണ് രാജ് കുമാര്‍ താമസിച്ചിരുന്നത്. മാതാപിതാക്കള്‍ക്കൊപ്പമാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. സമീപത്തുള്ള ഒരു സ്‌കൂളില്‍ അധ്യാപകനാണ് രാജ് കുമാര്‍. നാട്ടിലെ ഒരു പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയത്തിലാകുകയായിരുന്നു. പരിചയം ക്രമേണ പ്രണയമായി വളര്‍ന്നു. ഏപ്രില്‍ 18 തിങ്കളാഴ്ച പെണ്‍കുട്ടിയുമായി ഇയാള്‍ ഒളിച്ചോടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അധ്യാപകനെയും പെണ്‍കുട്ടിയെയും കണ്ടെത്തുകയും രാജ് കുമാറിനെ മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ ഇയാള്‍ പിന്നീട് മരണമടഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ പോലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ അച്ഛനായ രാജാ റാം, സഹോദരന്മാരായ അനില്‍, മുനീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ മൂവരും ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications