മകളെ പ്രണയിച്ച കുറ്റത്തിന് അധ്യാപിക 7ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ കൊന്നു
റാഞ്ചി: ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം അധ്യാപകരുടെ ഹോസ്റ്റലില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടി. മകളെ പ്രണയിച്ച കുറ്റത്തിന് ഹിന്ദി അധ്യാപികയാണ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത്.
അധ്യാപികയും കുടുംബവും താമസിക്കുന്ന ഹോസ്റ്റലിലാണ് വിനയ് എന്ന ഏഴാം ക്ലാസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. അധ്യാപികയുടെ മൂത്തമകളായ 11 കാരിയും വിനയും പ്രണയത്തിലായിരുന്നു എന്നാണ് അന്വേഷണത്തില്‍ പറയുന്നത്. എന്നാല്‍ വീട്ടുക്കാര്‍ ഇതിനെ എതിര്‍ത്തു.

രാത്രി 1 മണിയോടെ കുട്ടികളുടെ ഹോസ്്റ്റലില്‍ നിന്നും വിനയ് ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പകര്‍ന്നിരുന്നു. 1.30നാണ് കുട്ടിയുടെ മൃതദേഹം അധ്യാപകരുടെ ഹോസ്റ്റലിന്റെ നടുതളത്തില്‍ നിന്നും കണ്ടെത്തിയത്.
സിസിടിവി ക്യാമറയില്‍ പകര്‍ന്ന ദൃശ്യത്തില്‍ നിന്നും ആണ്‍കുട്ടി ആദ്യമായല്ല ഹോസ്റ്റലില്‍ നിന്നും പുറത്ത് പോകുന്നത് എന്ന് വ്യക്തമായിരുന്നു. അധ്യാപകരുടെ ഹോസ്റ്റലില്‍ സ്ഥിരമായി പോകുന്നത് പെണ്‍കുട്ടിയെ കാണാനാണെന്നും പറയുന്നു. ചെറിയ കുട്ടികളായത് കൊണ്ട് ഇവരുടെ പ്രണയത്തെ വീട്ടുക്കാര്‍ എതിര്‍ത്തിരുന്നു. ഹോസ്റ്റലില്‍ എത്തിയ ആണ്‍കുട്ടിയെ അധ്യാപിക മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications