Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ഥിനികള്‍ നഗ്നരായി കുളിക്കുന്നത് ആസ്വദിക്കും, രാത്രി പീ‍ഡിപ്പിക്കും, ഇവനാണോ അധ്യാപകന്‍!!!

മഹാരാഷ്ട്രയിലെ ബീഡ് ഗ്രാമത്തില്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെതിരേ കേസെടുത്തു

ഔറംഗാബാദ്: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അപമാനിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത അധ്യാപകനെതിരേ പോലിസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് രാജ്യത്തെ നാണംകെടുത്തുന്ന സംഭവം.
ബീഡ് ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് റസിഡെന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകനെതിരേയാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. തന്റെ മുന്നില്‍ നഗ്നരായി കുളിക്കാന്‍ ആവശ്യപ്പെട്ട അധ്യാപകന്‍ രാത്രികളില്‍ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍.

girl

പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന ലേക്ക് ലഡ്ക്കി അഭിയാന്‍ എന്ന സംഘടനയ്ക്കു ലഭിച്ച കത്തിലൂടെയാണ് പീഡന വിവരം ലോകമറിയുന്നത്. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അധ്യാപകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് കത്തെഴുതിയത്. കഴിഞ്ഞ അഞ്ചു മാസമായി അധ്യാപകനില്‍ നിന്ന് ഇതു തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലിസ് അധ്യാപകനെതിരേ കേസെടുത്തു. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്ന് പോലിസ് അറിയിച്ചു. സ്‌കൂള്‍ സന്ദര്‍ശിച്ചതായും തങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമത്തെക്കുറിച്ച് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതായും പോലിസ് വ്യക്തമാക്കി.

girl

കുട്ടികള്‍ക്ക് താമസസൗകര്യമുള്ള വിദ്യാലയത്തില്‍ 63 പെണ്‍കുട്ടികളടക്കം 120 പേരാണ് പഠിക്കുന്നത്. ഏഴാം ക്ലാസ് വരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക താമസസൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എട്ടു അധ്യാപകര്‍ ഈ സ്‌കൂളില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഒരു അധ്യാപികയോ വനിതാ വാര്‍ഡോ ഇവിടെയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+