10ാംക്ളാസുകാരി ക്രൂരബലാത്സംഗത്തിനിരയായി

സ്‌പെഷ്യല്‍ ക്ളാസ് ഉണ്ടെന്ന് പറഞ്ഞാണ് സംസ്‌കൃതം അധ്യാപകന്‍ പെണ്‍കുട്ടിയെ പീഡനത്തിന് വിധേയയാക്കിയത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിയ്ക്കുകയും ചെയ്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ അയല്‍ക്കാര്‍ സ്‌കൂള്‍ അടിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു. അധ്യാപകനം മര്‍ദ്ദിച്ചവശനാക്കി. അധ്യാപകനെ പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രിന്‍സിപ്പാളിനെ തടഞ്ഞു വച്ചു. തോഷനിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി. അതിക്രൂരമായിട്ടാണ് പെണ്‍കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്.












Click it and Unblock the Notifications