ടീച്ചര്‍ക്ക് ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളുടെ മസാജ്.. ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറല്‍!
ജാഷ്പൂര്‍: മക്കള്‍ സ്‌കൂളില്‍ പോയി പഠിച്ച് മിടുക്കരാകുകയാണ് എന്ന് വിചാരിച്ച് വെച്ചിരിക്കുന്ന മാതാപിതാക്കള്‍ ഈ വീഡിയോ കണ്ടാല്‍ ഞെട്ടിപ്പോകും. അധ്യാപകന്റെ കാല് തിരുമ്മിക്കൊടുക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഞെട്ടിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലാകുന്നത്. ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയിലെ പത്താം തരം വിദ്യാര്‍ഥികളാണ് അധ്യാപകന്റെ കാല് മസാജ് ചെയ്തുകൊടുക്കുന്നത്.
തുംല ഹൈസ്‌കൂളിലെ അധ്യാപകനായ അനൂപ് മിന്‍സ് എന്ന അധ്യാപകനാണ് കുട്ടികളെക്കൊണ്ട് കാല് തിരുമ്മിച്ചത്. പത്താംക്ലാസ് വിദ്യാര്‍ഥികളെക്കൊണ്ട് ഉച്ചഭക്ഷണസമയത്തെ ഇടവേളയിലാണ് ഇയാള്‍ കാല് തിരുമ്മിച്ചത്. ക്ലാസ് മുറിയില്‍ ഒരു വിരിപ്പില്‍ കിടക്കുന്ന അധ്യാപകന്റെ കാല് മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തിരുമ്മിക്കൊടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

വീഡിയോ ഷെയറിങ് സൈറ്റായ യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെട്ട ഈ ദൃശ്യങ്ങള്‍ വൈകാതെ വൈറലായി. അനൂപ് മിന്‍സിന് ജോലിയും പോയി. ഇംഗ്ലീഷ് അധ്യാപകനായ അനൂപ് മിന്‍സിനെ ഛത്തീസ്ഗഡ് ജില്ലാ പഞ്ചായത്താണ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ താന്‍ വിദ്യാര്‍ഥികളെക്കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിച്ചതല്ല എന്നാണ് ഇയാള്‍ പറയുന്നത്. തനിക്ക് പനിയായതിനാല്‍ കുട്ടികള്‍ സ്വമേധയാ മസാജ് ചെയ്ത് തരികയായിരുന്നു.












Click it and Unblock the Notifications