അധ്യാപകനും വിദ്യാര്‍ത്ഥിനിയും കൂടിയുളള അശ്ലീല വീഡിയോ പുറത്ത്... പുറത്ത് വിട്ടത് സഹപാഠി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

പട്‌ന: അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധങ്ങള്‍ പലപ്പോഴും വിവാദത്തിലാകാറുണ്ട്. പ്രേമം എന്ന നിവിന്‍ പോളി സിനിമ പോലും അതിനെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ ചൂഷണം ചെയ്യാന്‍ തുടങ്ങിയാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല.

അത്തരം ഒരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബിഹാറില്‍ നിന്ന് വരുന്നത്. അധ്യാപകനും വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായി. ഒരു സഹപാഠിയാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

Mobile Phone

മനോജ് യാദവ് എന്ന അധ്യാപകനാണ് വിദ്യാര്‍ത്ഥിനികളുമായുളള സ്വകാര്യ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു ദിവസം ഇയാള്‍ക്ക് ഒരു വലിയ പണി തന്നെ ആണ് കിട്ടിയത്. മൊബൈല്‍ ഫോണ്‍ ക്ലാസ്സ് മുറിയില്‍ വച്ച് മറന്നുപോവുകയായിരുന്നു. ഇത് ഒരു വിദ്യാര്‍ത്ഥിക്ക് കിട്ടി. പിന്നെ കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നു.

ബിഹാറിലെ റോഹ്താസ് ജില്ലയിലെ ടെല്‍കപ്പിലാണ് സംഭവം നടന്നത്. ദൃശ്യങ്ങള്‍ കിട്ടിയ വിദ്യാര്‍ത്ഥി രാത്രി തന്നെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ആ ദൃശ്യങ്ങള്‍ അതില്‍ പോസ്റ്റ് ചെയ്തു. അതിന് ശേഷം വളരെ പെട്ടെന്ന് തന്നെ ആ ഗ്രൂപ്പ് ഡിലീറ്റ് ചെയ്‌തെങ്കിലും ദൃശ്യങ്ങള്‍ വൈറല്‍ ആയി മാറുകയായിരുന്നു.

നാല് കുട്ടികളുടെ പിതാവാണ് ഈ മനോജ് യാദവ് എന്ന അധ്യാപകന്‍ എന്ന് കൂടി ഓര്‍ക്കണം. സ്‌കൂള്‍ അധ്യാപകനായ ഇയാള്‍ ഒരു സ്വകാര്യ കോച്ചിങ് സെന്റര്‍ കൂടി നടത്തുന്നുണ്ടായിരുന്നു. അവിടത്തെ വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ ദുരുപയോഗം ചെയ്തിരുന്നത്. മാത്രമല്ല ഈ വീഡിയോകള്‍ ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടികളെ ബ്ലാക്ക് മെയിലും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Teacher's indecent videos with girl students leaked
Please Wait while comments are loading...