Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപികയെ പച്ചയ്ക്ക് കത്തിച്ചു.. ! ക്ലാസ്സ്മുറിയിൽ... കുട്ടികളുടെ മുന്നിൽ...!!

ബെംഗളൂരു: ബിസ്സിനസ്സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് അധ്യാപികയെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് തീകൊളുത്തി. ബെംഗളൂരുവിന് സമീപത്തുള്ള മഗഡി താലൂക്കിലെ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ചാണ് കെ ജി സുനന്ദ എന്ന അന്‍പത് വയസ്സുകാരിയായ അധ്യാപികയെ ബിസിനസ് പങ്കാളി പച്ചയ്ക്ക് കത്തിച്ചത്. ഇരുവരും ചേര്‍ന്ന് നടത്തിയ ബിസിനസ് തകര്‍ന്നതാണ് ഈ ക്രൂരത ചെയ്യാന്‍ കാരണം എന്നാണ് പോലീസ് പറയുന്നത്. സുനന്ദയ്ക്ക് ശരീരത്തിന്റെ 70 ശതമാനം ഭാഗത്തോളം പൊള്ളലേറ്റിട്ടുണ്ട്.

fire

രേണുകാരധ്യ എന്നയാളാണ് അധ്യാപികയെ ആക്രമിച്ചത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. സുനന്ദയ്‌ക്കേറ്റ പൊള്ളല്‍ ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അഞ്ചാം ക്ലാസ്സിലെ വി്ദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുത്ത് കൊണ്ടിരിക്കുമ്പോള്‍ അക്രമി കയറി വന്ന് സുനന്ദയുമായി തര്‍ക്കിക്കുകയായിരുന്നു. ശേഷം കയ്യിലിരുന്ന മണ്ണെണ്ണ സുനന്ദയുടെ ദേഹത്ത് ഒഴിച്ച ശേഷം തീപ്പെട്ടി ഉരച്ചിടുകയായിരുന്നു. മറ്റ് അധ്യാപകര്‍ ഓടിയെത്തുമ്പോഴേക്കും ്അക്രമി രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+