മൂന്ന് സ്‌കൂള്‍ കുട്ടികളെ അധ്യാപകന്‍ പീഡിപ്പിച്ചു..!! അമ്മമാര്‍ റോഡില്‍ പണികൊടുത്തു..! വീഡിയോ..!!
ഭുവനേശ്വര്‍: പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളെ ലൈഗികമായി പീഡിപ്പിച്ച അധ്യാപകന് സ്ത്രീകള്‍ നടുറോഡില്‍ പണികൊടുത്തു. ഒഡിഷയിലെ ഭുവനേശ്വറിനടുത്ത മരക്കാണ്ടി പ്രൈമറി സ്‌കൂള്‍ അധ്യാപകനെ സ്ത്രീകള്‍ പൊതുനിരത്തില്‍ ചെരുപ്പൂരി അടിച്ചു. ദുര്‍ഗ ചരണ്‍ ഗിരി എന്ന അധ്യാപകനെയാണ് നാട്ടുകാര്‍ നോക്കിനില്‍ക്കേ സ്ത്രീകള്‍ മര്‍ദിച്ചത്.
Read Also: അശ്ലീല സംഭാഷണത്തിലെ ആദ്യഭാഗം തന്റേത് തന്നെ..!! എകെ ശശീന്ദ്രന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..!!

ചെരുപ്പ് മാത്രമല്ല വടിയും കയ്യില്‍ കിട്ടിയതെല്ലാം ഉപയോഗിച്ച് ഇവര്‍ പീഡനവീരനെ തല്ലിച്ചതച്ചു. ഇയാളുടെ രണ്ട് കൈകളും രണ്ട് സ്ത്രീകള്‍ പിടിച്ചുവെച്ച ശേഷമായിരുന്നു മര്‍ദനം. ഒടുവില്‍ പോലീസ് എത്തിയാണ് ഇയാളെ മര്‍ദനത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.












Click it and Unblock the Notifications