സുഹൃത്തിന്റെ സഹോദരിയോടു പ്രേമം, 25കാരന്‍ ചെയ്തത് കൊടുംക്രൂരത, യുവതി ഗുരുതരാവസ്ഥയില്‍!!!
21 കാരിയായ അധ്യാപികയെ സഹോദരന്‍റെ സുഹൃത്ത് കത്തികൊണ്ട് കുത്തി. യുവതി ഗുരുതരാവസ്ഥയില്‍
ദില്ലി: 21കാരിയായ അധ്യാപിക കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയില്‍. യുവതിയുടെ സഹോദരന്റെ സുഹൃത്തും അയാളുടെ ബന്ധുവുമാണ് ആക്രമണത്തിനു പിന്നിലെന്നു തെളിഞ്ഞു. ദില്ലിയിലെ നജഫ്ഗഡ് ഭാഗത്താണ് സംഭവം നടന്നത്.
ഒമ്പതു തവണ കുത്തേറ്റു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. യുവതിയെ ആക്രമിച്ച അമിത്ത് എന്ന 25കാരനും ഇവരുടെ ബന്ധുവായ 19കാരന്‍ ബസന്തുമാണ് പോലിസ് പിടിയിലായത്.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ധര്‍മപുരയിലെ പ്ലേസ്‌കൂളിലെ അധ്യാപികയാണ് 21കാരി. വീട്ടില്‍ വച്ചാണ് ഇവര്‍ ആക്രമണത്തിന് ഇരയായത്. വീട്ടില്‍ അപ്പോള്‍ യുവതിയും ഇവരുടെ സഹോദരിയുടെ മൂന്നു വയസ്സുകാരിയായ മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നു വയസ്സുകാരി വീട്ടിനു പുറത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വീട്ടിനുള്ളിലേക്ക് കടന്നപ്പോഴാണ് തന്റെ അമ്മായിയെ അമിത്ത് കത്തികൊണ്ടു തുടരെ കുത്തുന്നത് കണ്ടത്. ഉടന്‍ കുട്ടി ബഹളം വച്ച് സമീപവാസികളെ വിളിച്ചുകൂട്ടാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേരും ഓടി രക്ഷപ്പെട്ടു. രണ്ടു കത്തികളുമായാണ് അമിത്ത് വന്നതെന്നും യുവതിയുടെ മുന്നിലും പിറകിലുമാണ് കുത്തിയതെന്നും പോലിസ് അറിയിച്ചു.

യുവതിയെ വിവാഹം ചെയ്തു തരണമെന്നു നാലു മാസങ്ങള്‍ക്കു മുമ്പ് അമിത്ത് യുവതിയുടെ സഹോദരനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സഹോദരന്‍ നിഷേധിക്കുകയായിരുന്നുവത്രെ.












Click it and Unblock the Notifications