Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈലിനായി ടീച്ചര്‍ വസ്ത്രമഴിച്ചു; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കാണ്‍പൂര്‍: മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായി ടീച്ചര്‍ വസ്ത്രമഴിച്ച് പരിശോധിച്ചതില്‍ മനംനൊന്ത് ആറാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ പൂര്‍ണദേവി ഇന്റര്‍ കോളേജിലാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയ സംഭവം നടന്നത്. ടീച്ചര്‍ വസ്ത്രമഴിച്ച് പരിശോധിച്ചതിനുശേഷം മനോവിഷമത്തിലായ കുട്ടി വീട്ടിലെത്തിയശേഷം തൂങ്ങിമരിക്കുകയായിരുന്നു.

സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ രക്ഷിതാക്കള്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ സഹോദരന്‍ സഹോദരിയെ കളിപ്പിക്കാനായി മൊബൈല്‍ഫോണ്‍ സ്‌കൂള്‍ ബാഗിലിടുകയായിരുന്നു ചില വിദ്യാര്‍ത്ഥികള്‍ നല്‍കിയ സൂചനയനുസരിച്ച് ടീച്ചര്‍ ബാഗ് പരിശോധിച്ചെങ്കിലും മൊബൈല്‍ കണ്ടെടുക്കാനായില്ല. തുടര്‍ന്ന് വസ്ത്രമഴിച്ച് പരിശോധിക്കുകയായിരുന്നു.

suicide

എന്നാല്‍ കുട്ടിയുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയിട്ടില്ലെന്ന് പ്രധാനാദ്ധ്യാപിക പറഞ്ഞു. സ്‌കൂളില്‍ മൊബൈല്‍ഫോണ്‍ അനുവദനീയമല്ല. വിദ്യാര്‍ത്ഥിനിയുടെ കയ്യില്‍ ഫോണ്‍ ഉണ്ടെന്നറിഞ്ഞ് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്ന് അവര്‍ വ്യക്തമാക്കി. മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ പ്രതിഷേധിക്കാന്‍ നാട്ടുകാര്‍ സ്‌കൂളിലെത്തിയിരുന്നു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. രക്ഷിതാക്കളുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരെന്നു കണ്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ചില ഖാപ് പഞ്ചായത്തുകളിലും പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ കര്‍ശന വിലക്കു നല്‍കിയതായി അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+